

രവി ശാസ്ത്രി, സഞ്ജു സാംസൺ
മുംബൈ: സൂര‍്യകുമാർ യാദവിനു ശേഷം ഇന്ത‍്യൻ ടി20 ടീമിനെ നയിക്കാൻ മലയാളി താരം സഞ്ജു സാംസൺ അർഹനാണെന്ന് മുൻ ഇന്ത‍്യൻ പരിശീലകൻ രവി ശാസ്ത്രി. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജുവിന്‍റെ പരിചയസമ്പത്തും ഇന്ത‍്യ ജേതാക്കളായ ലോകകപ്പിലെ നിർണായക ബാറ്റിങ് പ്രകടനവും ചൂണ്ടിക്കാട്ടിയാണ് രവി ശാസ്ത്രി സഞ്ജുവിന്‍റെ പേര് നിർദേശിച്ചത്.
ഐപിഎല്ലിൽ 5 സീസണുകളിൽ സഞ്ജു രാജസ്ഥാനെ നയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഇത്തവണത്തെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി 11 മത്സരങ്ങളിൽ നിന്നും രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും അടക്കം 430 റൺസ് നേടി.
സഞ്ജുവിന്‍റെ സ്ഥിരതയെ പറ്റി മുൻപ് ചില ചോദ‍്യങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഇപ്പോൾ അത് പ്രശ്നമായി തോന്നുന്നില്ല. പക്വതയാർന്ന പ്രകടനമാണ് അദ്ദേഹം ഇത്തവണ കാഴ്ചവച്ചത്. രവി ശാസ്ത്രി പറഞ്ഞു.