കളിക്കിടെ ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചു; സ്പാനിഷ് ഫുട്ബോൾ താരം മരിച്ചു|Video

പരസ്പരം കൂട്ടിയിടിച്ചതിനു പിന്നാലെ ജെസ്യൂസ് താഴെ വീണ് വേദന കൊണ്ട് പുളയുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്.
Spanish football player dies after colliding with goalkeeper during a match

ജെസ്യൂസ് ഡി മിഗ്വേൽ

Updated on: 

മാഡ്രിഡ്: കളിക്കിടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചുണ്ടായ പരുക്കിനെത്തുടർന്ന് സ്പാനിഷ് ഫുട്ബോൾ താരം ജെസ്യൂസ് ഡി മിഗ്വേലിന് ദാരുണാന്ത്യം. സ്പാനിഷ് സെക്കൻഡ് ഡിവിഷൻ മാച്ചിൽ ടെനെറിഫും എഫ്സി അൻഡോറയും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. ടെനെറിഫിന്‍റെ സ്ട്രൈക്കറായിരുന്നു 30 വയസുകാരനായ ജെസ്യൂസ്.

പന്തുമായി മുന്നോട്ടു കുതിക്കുന്നതിനിടെ എതിർ ടീമിന്‍റെ ഗോൾ കീപ്പർ ജെസ്യൂസ് ഒവോനോ കളിക്കളത്തിന്‍റെ മധ്യഭാഗത്തു വച്ച് തടയാൻ ശ്രമിച്ചതാണ് വലിയ പരുക്കിൽ കലാശിച്ചത്. പരസ്പരം കൂട്ടിയിടിച്ചതിനു പിന്നാലെ ജെസ്യൂസ് താഴെ വീണ് വേദന കൊണ്ട് പുളയുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്.

പരുക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാൽ ആശുപത്രിയിലെത്തുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. തൊട്ടു പിന്നാലെ ഡോക്റ്റർമാർ മരണം സ്ഥിരീകരിച്ചു.