'പ്ലേ ഓഫുകളിലെ രാജാവ്'; രണ്ടാം ഐപിഎൽ കിരീട സ്വപ്നവുമായി രജത് പാട്ടിദാർ

പ്രവചനങ്ങളുടെ കണക്കു പുസ്തകം കാറ്റിൽ പറത്തികൊണ്ട് മറ്റൊരു ഐപിഎൽ ഫൈനലിൽ എത്തി ചേർന്നിരിക്കുകയാണ് രജദ് പാട്ടിദാറിന്‍റെ ആർസിബി
rcb into ipl finals 2026

ആർസിബി

Updated on

ഇത്തവണയെങ്കിലും ആർസിബി കപ്പ് അടിക്കുമോ? ഈ ഒരു ചോദ‍്യം കേൾക്കാനിടയില്ലാത്ത ഒരു റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകനും ഉണ്ടാകാൻ സാധ‍്യതയില്ല. ഐപിഎല്ലിലെ 18ാം സീസണിൽ കന്നി കിരീടം സ്വന്തമാക്കിയാണ് ആർസിബി ഇതിനൊരു അറുതി വരുത്തിയത്.

പ്രവചനങ്ങളുടെ കണക്കു പുസ്തകം കാറ്റിൽ പറത്തികൊണ്ട് മറ്റൊരു ഐപിഎൽ ഫൈനലിൽ എത്തി ചേർന്നിരിക്കുകയാണ് രജദ് പാട്ടിദാറിന്‍റെ ആർസിബി. കളിച്ച 14 മത്സരങ്ങളിൽ 9 ഉം വിജയിച്ചാണ് ഇത്തവണ ആർസിബി ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്. നാലു തവണ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും ഒരു തവണ മാത്രമാണ് ആർസിബിക്ക് കിരീടം ഉയർത്താനായത്. ആരാധകരുടെ കാത്തിരിപ്പിനും പ്രതീക്ഷയ്ക്കും ഇനി ഒറ്റ വിജയത്തിന്‍റെ ദൂരം മാത്രമുള്ളൂ. എലിമിനേറ്ററിലെ വിജയിക്കുന്ന ടീമായിരിക്കും ഫൈനലിലെ ആർസിബിയുടെ എതിരാളികൾ.

പ്ലേ ഓഫുകളിലെ രാജാവ്

കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരേ നടന്ന ഒന്നാം ഐപിഎൽ ക്വാളിഫയർ മത്സരത്തിൽ തീപ്പൊരി പ്രകടനം കാഴ്ചവച്ച ആർസിബി ക‍്യാപ്റ്റൻ രജത് പാട്ടീദാറാണ് കളിയിലെ താരം. 33 പന്തുകൾ നേരിട്ട താരം 9 സിക്സും 5 ബൗണ്ടറികളും അടക്കം അടിച്ചെടുത്തത് 93 റൺസായിരുന്നു. ഈ നിർണായക ബാറ്റിങ് പ്രകടനമാണ് ആർസിബിയെ വിജയത്തിലേക്ക് നയിച്ചത്.

ആദ‍്യ മൂന്നു വിക്കറ്റുകൾ ടീമിന് നേരത്തെ നഷ്ടമായപ്പോൾ വിക്കറ്റ് കളയാതെ രജത് പാട്ടിദാറും പിന്തുണച്ച് ക്രുണാൽ പാണ്ഡ‍്യയും പിടിച്ചു നിന്ന് സ്കോർബോർഡ് ചലിപ്പിച്ചു. ഇതാദ‍്യമായല്ല രജത് പാട്ടിദാർ പ്ലേ ഓഫിൽ ടീമിന്‍റെ രക്ഷകനാകുന്നത്. 6 ഐപിഎൽ പ്ലേ ഓഫുകൾ കളിച്ചിട്ടുള്ള താരം 112.66 ശരാശരിയിൽ 338 റൺസാണ് അടിച്ചെടുത്തിട്ടുള്ളത്. 2 അർധ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഇതിൽ അടങ്ങുന്നു. ഫൈനലിലും ക‍്യാപ്റ്റൻ മികച്ച ഫോമിൽ ബാറ്റേന്തിയാൽ ആർസിബിക്ക് രണ്ടാം ഐപിഎൽ കിരീടത്തിൽ മുത്തമിടാം.

<div class="paragraphs"><p>രജദ് പാട്ടിദാർ</p></div>

രജദ് പാട്ടിദാർ

ആർസിബിയുടെ ബൗളിങ് നിര നിസാരമല്ല

പ്രവചനാതീതമായ ബൗളിങ് നിരയാണ് ഇത്തവണ ആർസിബിക്കുള്ളത്. ഒരു കാലത്ത് ക്രിസ് ഗെയ്‌ലും ഏബിഡിവില്ലിയേഴ്സും അടക്കം ഹൈലി എക്സ്പ്ലോസിവ് ബാറ്റർമാർ ഉള്ളതു മൂലം ശ്രദ്ധ നേടിയിരന്ന ടീമായിരുന്നു ആർസിബി. എന്നാൽ ഇന്ന് ജോഷ് ഹേസൽവുഡ് സ്വിങ് കിങ് ഭുവനേശ്വർ കുമാർ എന്നിവരുടെ കരുത്തിൽ വിജയിച്ചു കേറുന്ന ടീമിനെയാണ് കാണാനാവുന്നത്.

25 മത്സരങ്ങളിൽ നിന്നും 37 വിക്കറ്റുകളാണ് ഈ സീസണിൽ ഇരുവരും വീഴ്ത്തിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ചെറിയ ബൗണ്ടറികൾ മുൻപ് ബൗളർമാരുടെ ഉറക്കം കെടുത്തിയിരുന്നുവെങ്കിൽ ഇന്ന് ആക്രമണമാണ് മികച്ച പ്രതിരോധം എന്ന ശൈലിയാണ് ആർസിബി ബൗളിങ് നിര പുറത്തെടുത്തത്. കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരേ നടന്ന മത്സരത്തിലും അത് പ്രകടമായിരുന്നു. ആർസിബി ഉയർത്തിയ 254 റൺസ് കൂറ്റൻ വിജയലക്ഷ‍്യം പിന്തുടർന്നെത്തിയ ഗുജറാത്തിന് ആകെ നേടാനായത്. 162 റൺസ് മാത്രമാണ്. 19.3 ഓവറിൽ‌ ടീം ഓൾഔട്ടായിരുന്നു.

<div class="paragraphs"><p>ഭുവനേശ്വർ കുമാർ - ജോഷ് ഹേസൽവുഡ്</p></div>

ഭുവനേശ്വർ കുമാർ - ജോഷ് ഹേസൽവുഡ്

43 പന്തിൽ 8 ബൗണ്ടറിയും 4 സിക്സും അടക്കം 68 റൺസ് നേടിയ രാഹുൽ തെവാട്ടിയ മാത്രമാണ് അർധസെഞ്ചുറി നേടി അൽപ്പമെങ്കിലും പ്രതിരോധിച്ചത്. ജേക്കബ് ഡഫി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ, റസീഖ് സലാം, ക്രുണാൽ പാണ്ഡ‍്യ, എന്നിവർ രണ്ടും ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി. ഇതോടെ 92 റൺസിന് ആർസിബി വിജയം നേടി. പവർപ്ലേ പൂർ‌ത്തിയാകുന്നതിനു മുൻപു തന്നെ ഗുജറാത്തിന്‍റെ 5 വിക്കറ്റുകൾ വീഴ്ത്താൻ ആർസിബിക്ക് സാധിച്ചിരുന്നു. ഇത് തന്നെയാണ് അവരുടെ വിജയത്തിലും പ്രതിഫലിച്ചത്.

logo
Metro Vaartha
www.metrovaartha.com