രഞ്ജി ട്രോഫി: മുംബൈ പിടിമുറുക്കി

മുംബൈക്ക് ഇപ്പോള്‍ 260 റണ്‍സിന്‍റെ ഓവറോള്‍ ലീഡുണ്ട്.
രഞ്ജി ട്രോഫി: മുംബൈ പിടിമുറുക്കി

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ മുംബൈ കൂറ്റന്‍ ലീഡിലേക്ക്. മുംബൈയുടെ തീ തുപ്പും പന്തുകള്‍ക്കു മുന്നില്‍ ചൂളിപ്പോയ വിര്‍ദഭയെ ഒന്നാം ഇന്നിങ്സില്‍ 105ന് പുറത്താക്കിയ മുംബൈ രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 141 റണ്‍സെടുത്തിട്ടുണ്ട്. മുംബൈ ഒന്നാം ഇന്നിംഗ്സില്‍ 224 റണ്‍സാണ് നേടിയിരുന്നത്. മുംബൈക്ക് ഇപ്പോള്‍ 260 റണ്‍സിന്‍റെ ഓവറോള്‍ ലീഡുണ്ട്. അര്‍ധസെഞ്ചുറി തികച്ച് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (58), മുഷീര്‍ ഖാന്‍ (51) എന്നിവരാണ് ക്രീസില്‍.മോശം തുടക്കമാണ് രണ്ടാം ഇന്നിങ്സില്‍ മുംബൈക്ക് ലഭിച്ചത്.

സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണ്‍മാരായ പൃഥ്വി ഷാ (11), ഭുപന്‍ ലാല്‍വാനി (18) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ മുഷീര്‍ - രഹാനെ സഖ്യം മുംബൈയെ കാത്തു.

ഇരുവരും 107 റണ്‍സിന്‍റെ കൂട്ടുകെട്ട്. രഹാനെയുടെ ഇന്നിങ്‌സില്‍ ഒരു സിക്സും നാല് ഫോറുമുണ്ട്.. മുഷീറിന്‍റെ അക്കൗണ്ടില്‍ മൂന്ന് ഫോറുകളുണ്ട്.നേരത്തെ, മൂന്നിന് 31 എന്ന നിലയിലാണ് വിദര്‍ഭ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ചത്.

അഥര്‍വ ടൈഡെയുടെ (23) വിക്കറ്റ് ആദ്യം നഷ്ടമായി. പിന്നാലെ ആദിത്യ തറെ (19) മടങ്ങി.

ക്യാപ്റ്റന്‍ അക്ഷയ് വഡ്ക്കര്‍ക്കും (5) പിടിച്ചുനില്‍ക്കാനായില്ല. യഷ് ഠാക്കൂര്‍ (16), റാത്തോഡ് എന്നിവരാണ് സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചത്.

Trending

No stories found.

Latest News

No stories found.