'ഋഷഭ് പന്ത് ഫിറ്റാണ്'; ന‍്യൂസിലൻഡിനെതിരേ കളിക്കും

ദേശീയ മാധ‍്യമമായ ടൈംസ് ഓഫ് ഇന്ത‍്യായണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്
'Rishabh Pant is fit'; he will play against New Zealand in 1st test

ഋഷഭ് പന്ത്

Updated on: 

ബെംഗളൂരു: ന‍്യൂസിലൻഡിനെതിരേ നവംബർ 19ന് നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ‌ ഇന്ത‍്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ദേശീയ മാധ‍്യമമായ ടൈംസ് ഓഫ് ഇന്ത‍്യായണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കുന്നതിനായി താരം അടുത്ത ആഴ്ച ന‍്യൂസിലൻഡിലേക്ക് തിരിക്കുമെന്നും ഋഷഭ് പൂർ‌ണമായി ഫിറ്റാണെന്നും സെന്‍റർ ഓഫ് എക്സലൻസിൽ നടന്ന പരിശീലനത്തിൽ യാതൊരു അസ്വസ്ഥതയുമില്ലാതെ ബാറ്റേന്തിയെന്നുമാണ് റിപ്പോർ‌ട്ടിൽ പറയുന്നത്.

ഇറാനി കപ്പ് ഫൈനലിനിടെയാണ് ഋഷഭ് പന്തിന് പരുക്കേറ്റത്. ഇതേത്തുടർന്ന് ന‍്യൂസിലൻഡ് എ ടീമിനെതിരായ 2 അനൗദ‍്യോഗിക ടെസ്റ്റ് മത്സരങ്ങൾ താരത്തിന് നഷ്ടമായി. മൂന്നാമത്തെ അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിൽ താരം കളിക്കില്ല. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ടീമിനൊപ്പം ചേരും. ഋഷഭ് പന്തിന് പകരം തിലക് വർമയാണ് മൂന്നാം അനൗദ‍്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത‍്യ എ ടീമിനു വേണ്ടി കളിക്കുക.