

ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി
ന്യൂയോർക്ക് പിതാവിന്റെ മരണത്തിൽ തകർന്നിരിക്കുന്ന ലയണൽ മെസിയെ ആശ്വസിപ്പിപ്പിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവച്ച കമന്റ് വൈറലായിരുന്നു. അച്ഛൻ ഹോർഹെയുടെ ഓർമകളിൽ മെസി പങ്കുവച്ച വികാരനിർഭരമായ ഇൻസ്റ്റഗ്രാം കുറിപ്പിനു താഴെയാണ് കമന്റുമായി റൊണാൾഡോ എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുത്തൻ റെക്കോർഡിട്ടിരിക്കുകയാണ് ഈ കമൻ്. ഇന്‍സ്റ്റഗ്രാമില്‍ കൂടുതൽ ലൈക്കുകൾ ലഭിച്ച കമന്റായാണ് ഇത് മാറിയത്.
‘‘ഈ വിഷമവേളയിൽ ലിയോയ്ക്കും കുടുംബാംഗങ്ങൾക്കും എന്റെ സ്നേഹാലിംഗനം. തളരാതിരിക്കൂ’’ – എന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയുടെ കുറിപ്പിനു താഴെ കമന്റ് ചെയ്തത്. സൂപ്പർതാരത്തിന്റെ കമന്റ് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഇതുവരെ 6.5 ദശലക്ഷത്തോളം ലൈക്കുകളാണ് കമന്‍റ് നേടിയത്.
സ്വന്തം റെക്കോർഡ് തന്നെയാണ് റൊണാൾഡോ തിരുത്തിയെഴുതിയത്. 2024ല്‍ കിലിയന്‍ എംബപെ റയല്‍ മഡ്രിഡുമായി കരാറിലെത്തിയപ്പോൾ അഭിനന്ദനമറിയിച്ച് റൊണാൾഡോയിട്ട കമന്‍റിന് 6 ദശലക്ഷം പേരാണ് ലൈക് ചെയ്തത്.