ആഭ‍്യന്തര ക്രിക്കറ്റിലെ 10-ാം സെഞ്ചുറി; രഞ്ജി ട്രോഫിയിൽ തിളങ്ങി ഗെയ്‌ക്‌വാദ്

പുനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിലാണ് താരം തകർപ്പൻ പ്രകടനം പുറത്തെടുത്തത്
ruturaj gaikwad century in ranji trophy against jharkhand

ഋതുരാജ് ഗെയ്ക്‌വാദ്

Updated on: 

പുനെ: ഝാർഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഏഴാം നമ്പറിലിറങ്ങിയ ഋതുരാജ് ഗെയ്ക്‌വാദിന് സെഞ്ചുറി. പുനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിലാണ് താരം തകർപ്പൻ പ്രകടനം പുറത്തെടുത്തത്.

ക‍്യാപ്റ്റൻ പൃഥ്വി ഷാ പുറത്തായ ശേഷമാണ് ഋതുരാജ് ബാറ്റിങ്ങിനെത്തിയത്. 172 പന്തുകൾ നേരിട്ട ഗെയ്‌ക്‌വാദ് 6 ബൗണ്ടറിയും ഒരു സിക്സും അടക്കം 101 റൺസടിച്ച് പുറത്താകാതെ നിന്നു.

ആഭ‍്യന്തര ക്രിക്കറ്റിൽ തന്‍റെ പത്താം സെഞ്ചുറിയാണ് ഗെയ്‌ക്‌വാദ് പൂർ‌ത്തിയാക്കിയത്. ഇന്ത‍്യ എ ടീമിനു വേണ്ടി കളിച്ച് മഹാരാഷ്ട്ര ടീമിലേക്ക് തിരിച്ചെത്തി ഈ സീസണിലെ ആദ‍്യ മത്സരത്തിലാണ് ഗെയ്ക്‌വാദിന്‍റെ സെഞ്ചുറി നേട്ടം. ആഭ‍്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും ഇന്ത‍്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്ത സെലക്റ്റർമാർക്കുള്ള മറുപടിയാണ് താരം ബാറ്റിങ്ങിലൂടെ നൽകിയത്.

തന്‍റെ 19ാം വയസിൽ 2016ലാണ് താരം ആഭ‍്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 49 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും 45 ബാറ്റിങ് ശരാശരിയിൽ 10 സെഞ്ചുറിയും 18 അർധസെഞ്ചുറിയും അടക്കം 3500 റൺസ് നേടിയിട്ടുള്ള താരമാണ് ഗെയ്‌ക്‌വാദ്. 10 വർഷമായി തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുമ്പോഴും താരത്തിന് ഇന്ത‍്യൻ ടെസ്റ്റ് ടീമിലേക്ക് ഇതുവരെ വിളിയെത്തിയിട്ടില്ല.

logo
Metro Vaartha
www.metrovaartha.com