''ധോണി ഹുക്ക വലിക്കാറുണ്ടായിരുന്നു, അതിനു വേണ്ടി പ്രത‍്യേകം ആളെ നിയമിച്ചിരുന്നു''; വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം

ഒരു പോഡ്കാസ്റ്റിനിടെയാണ് സാം ബില്ലിങ്സ് ഇക്കാര‍്യങ്ങൾ വെളിപ്പെടുത്തിയത്
sam billings says m.s. dhoni smoke hookah

എം.എസ്. ധോണി

Updated on

ന‍്യൂഡൽഹി: മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ എം.എസ്. ധോണി ഹുക്ക വലിക്കാറുണ്ടായിരുന്നുവെന്ന് ഇംഗ്ലണ്ട് താരം സാം ബില്ലിങ്സ്. ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയോടൊപ്പം കളിച്ചുള്ള ഓർമകൾ ഒരു പോഡ്കാസ്റ്റിനിടെ തുറന്നു പറഞ്ഞപ്പോഴാണ് ബില്ലിങ്സ് ഇക്കാര‍്യങ്ങൾ വെളിപ്പെടുത്തിയത്.

ഹുക്ക നോക്കാനായി ഖലീൽ എന്ന ജോലിക്കാരനെ ധോണി ഏർപ്പാടാക്കിയിരുന്നുവെന്നും ബില്ലിങ്സ് പറയുന്നു. നേരത്തെ മുൻ ഇന്ത‍്യൻ താരങ്ങളായ ഇർഫാൻ പഠാനും മനോജ് തിവാരിയും ധോണിയുടെ ഹുക്ക വലിക്കുന്ന ശീലത്തെ പറ്റി തുറന്നു പറഞ്ഞിട്ടുണ്ട്.

2018, 2019 സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി ധോണിയുടെ ക‍്യാപ്റ്റൻസിയിൽ ബില്ലിങ്സ് കളിച്ചിട്ടുണ്ട്. കൂൾ വ‍്യക്തിയാണ് ധോണിയെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ വലിയ ആരാധകനാണ് അദ്ദേഹമെന്നും ധോണിയോടൊപ്പം മത്സരങ്ങൾ ഒരുമിച്ചിരുന്ന് കണ്ടിട്ടുണ്ടെന്നും സാം ബില്ലിങ്സ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com