ജിം​ഗ​നും ടീ​മി​ല്‍

ഗോ​വ ഒ​ടു​വി​ല്‍ ജിം​ഗ​നെ ദേ​ശീ​യ ടീ​മി​ലേ​യ്ക്ക് വി​ട്ടു​കൊ​ടു​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യ​തോ​ടെ​യാ​മ് ജിം​ഗ​നു ക​ളി​ക്കാ​ന്‍ വ​ഴി​യൊ​രു​ങ്ങി​യ​ത്
sandesh jhingan
sandesh jhingan
Updated on

ന്യൂ​ഡ​ല്‍ഹി: ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഫു​ട്ബോ​ളി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ സ​ന്ദേ​ശ് ജിം​ഗ​നും. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ന്‍റെ കി​ക്കോ​ഫി​ന് മൂ​ന്ന് ദി​വ​സം മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് ജിം​ഗ​ന്‍ ടീ​മി​ലെ​ത്തു​ന്ന​ത്. പ​തി​നൊ​ന്നാം മ​ണി​ക്കൂ​ര്‍ വ​രെ പ്ര​തി​രോ​ധി​ച്ചു​നി​ന്ന എ​ഫ്.​സി. ഗോ​വ ഒ​ടു​വി​ല്‍ ജിം​ഗ​നെ ദേ​ശീ​യ ടീ​മി​ലേ​യ്ക്ക് വി​ട്ടു​കൊ​ടു​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യ​തോ​ടെ​യാ​മ് ജിം​ഗ​നു ക​ളി​ക്കാ​ന്‍ വ​ഴി​യൊ​രു​ങ്ങി​യ​ത്.

ഇ​തി​നു​വേ​ണ്ടി സെ​പ്റ്റം​ബ​ര്‍ 22-ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ എ​ഫ്.​സി.​ഗോ​വ​യു​ടെ ആ​ദ്യ ഐ.​എ​സ്.​എ​ല്‍ മ​ത്സ​രം മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.ഐ.​എ​സ്.​എ​ല്‍ തു​ട​ങ്ങു​ന്ന​തു​കാ​ര​ണം ജിം​ഗ​നെ വി​ട്ടു​ത​രാ​ന്‍ ഒ​രു​ക്ക​മ​ല്ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം വ​രെ എ​ഫ്.​സി. ഗോ​വ പ​റ​ഞ്ഞ​ത്. ഇ​ത​നു​സ​രി​ച്ച് ജിം​ഗ​നെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള ഒ​രു ടീ​മാ​ണ് അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യ​ത്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​കാ​യി​ക മ​ന്ത്രാ​ല​യം പ​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ല്‍ ജിം​ഗ​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​തു സം​ബ​ന്ധി​ച്ച് ത​ങ്ങ​ള്‍ക്ക് ഔ​ദ്യോ​ഗി​ക​മാ​യി യാ​തൊ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു എ​ഫ്.​സി.​ഗോ​വ വി​ശ​ദീ​ക​രി​ച്ചി​രു​ന്ന​ത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com