സഞ്ജുവിന് അങ്ങ് പാക്കിസ്ഥാനിലുമുണ്ട് പിടി; 'ഐ ലവ് യു' പറഞ്ഞ് ആരാധകൻ|Video

സഞ്ജു മറുപടി നൽകുന്നതും വിഡിയോയിലുണ്ട്.
 Sanju has a following even in Pakistan; fan says 'I love you' | Video

സഞ്ജുവിന് അങ്ങ് പാക്കിസ്ഥാനിലുമുണ്ട് പിടി; 'ഐ ലവ് യു' പറഞ്ഞ് ആരാധകൻ|Video

Updated on

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണോടുള്ള സ്നേഹം വെളിപ്പെടുത്തി പാക് ആരാധകൻ. ജപ്പാനുമായുള്ള ടി20 മത്സരത്തിനു ശേഷം വിശ്രമിക്കുകയായിരുന്ന താരവുമായാണ് പാക് ആരാധകൻ സംസാരിച്ചത്. ഇരുവരും സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആദ്യം ഇഷാൻ കിഷനുമായി സംസാരിക്കാനാണ് ആരാധകൻ ശ്രമിച്ചത്. എന്നാൽ കിഷൻ നടന്നു പോയതോടെ തൊട്ടു പിന്നാലെ സഞ്ജുവിന്‍റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഐ ലവ് യു സഞ്ജു എന്നണ് ആരാധകൻ പറഞ്ഞത്.

അഭിഷേകിനെ വിളിക്കാമോ എന്ന ചോദ്യത്തിന് അദ്ദേഹം ഭക്ഷണം കഴിക്കുകയാണെന്നും കുറച്ചു സമയം വിശ്രമിക്കണമെന്നും പിന്നീട് കാണാമെന്നും സഞ്ജു മറുപടി നൽകുന്നതും വിഡിയോയിലുണ്ട്. അതിനു ശേഷമാണ് ഞാൻ പാക്കിസ്ഥാനിൽ നിന്നുള്ളയാളാണെന്ന് ആരാധകൻ വെളിപ്പെടുത്തിയത്.

ഒരു തവണ കൂടി ആരാധകൻ ഐലവ് യു എന്ന് സഞ്ജുവിനോട് പറയുന്നതും വിഡിയോയിലുണ്ട്.

ജപ്പാനുമായുള്ള മത്സരത്തിൽ രണ്ട് റൺസിന് ഇന്ത്യ വിജയിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com