ഐസിസി പുരസ്കാരത്തിനുള്ള ചുരുക്ക പട്ടികയിൽ ഇടം നേടി സഞ്ജുവും ബുംറയും

ഇന്ത‍്യ ജേതാക്കളായ ലോകകപ്പിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് സഞ്ജുവിനെ ചുരുക്ക പട്ടികയിൽ ഇടം നേടാൻ സഹായകരമായത്
sanju samson and bumrah shortlisted for icc player of the month

ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ

Updated on

ന‍്യൂഡൽഹി: മാർച്ചിലെ മികച്ച താരത്തിനുള്ള ഐസിസിയുടെ ചുരുക്ക പട്ടികയിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസൺ. ഇന്ത‍്യ ജേതാക്കളായ ലോകകപ്പിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് സഞ്ജുവിനെ ചുരുക്ക പട്ടികയിൽ ഇടം നേടാൻ സഹായകരമായത്.

ലോകകപ്പിന്‍റെ ആദ‍്യ ഘട്ടത്തിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടാൻ സാധിച്ചില്ലെങ്കിലും സൂപ്പർ 8 പോരിൽ വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താകാതെ 97 റൺസും സെമിയിലും ഫൈനലിലും 89 റൺസ് വീതം നേടി ടീമിന്‍റെ ടോപ് സ്കോററായി സഞ്ജു മാറി.

ഇതോടെ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരവും സഞ്ജുവിനെ തേടിയെത്തി. സഞ്ജുവിന് പുറമെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും ദക്ഷണിണാഫ്രിക്കൻ താരം കോണർ എസ്റ്റർഹൂയിസനും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. വോട്ടെടുപ്പിലൂടെയാണ് വിജയിയെ പ്രഖ‍്യാപിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com