

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി? വൈറലായി വിഡിയോ
ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽവച്ച് ഇ- സിഗരറ്റ് വലിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് വൻ വിവാദത്തിൽ അകപ്പെട്ടിരുന്നു. ഇ- സിഗരറ്റ് വിവാദത്തിനു പിന്നാലെ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഒരു ബിയറാണ്. ഡൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിനുശേഷം വിശ്രമിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് താരം സഞ്ജു സാംസണിന്‍റെ ദൃശ്യങ്ങൾക്കൊപ്പമാണ് ബിയർ ബോട്ടിലിന് സമാനമായ കുപ്പി പ്രത്യക്ഷപ്പെട്ടത്.
മത്സരശേഷം ഡ്രസിങ് റൂമിനു സമീപം ബെഞ്ചിലിരുന്ന് സഞ്ജു വിശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സഞ്ജുവിന് അടുത്ത് ഇരിക്കുന്ന ചെന്നൈയുടെ സഹതാരം ഒരു കുപ്പി നീട്ടിക്കൊണ്ട് സംസാരിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. ആരാണ് കുപ്പി പിടിച്ചിരിക്കുന്നതെന്ന് വിഡിയോയിൽ വ്യക്തമല്ല. എന്നാൽ ഇത് കണ്ട് സഞ്ജു ആശ്ചര്യത്തോടെ നോക്കുന്നതും ചിരിച്ചുകൊണ്ട് എന്തോ പറയുന്നതും കാണാം.
ഈ വിഡിയോ പുറത്തുവന്നതിനു പിന്നാലെ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമാണോ എന്നാണ് പലരുടേയും ചോദ്യം. എന്നാൽ വിഡിയോയിൽ കാണുന്നത് ബിയർ തന്നെയാണോ എന്ന് ഉറപ്പില്ല. ഇത് എനർജി ഡ്രിങ്കാണെന്നും പറയപ്പെടുന്നുണ്ട്.