"ഇത് ടി20 ക്രിക്കറ്റാണ്, എപ്പോഴും സ്കോർ ചെയ്യാൻ പറ്റില്ല"; സഞ്ജുവിനെ പിന്തുണച്ചത് സിഎസ്കെ പരിശീലകൻ

ആദ്യ രണ്ട് മത്സരങ്ങളിലും താരത്തിന് തിളങ്ങാനായില്ല
 ‘Sanju Samson not going to score every time’- csk coach

സഞ്ജു സാംസൺ

Updated on

ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള സഞ്ജു സാംസണിന്‍റെ വരവിനെ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലും താരത്തിന് തിളങ്ങാനായില്ല. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് 13 റൺസ് മാത്രമാണ് സഞ്ജവിനെ നേടാനായത്. ഇപ്പോൾ സഞ്ജുവിനെ പിന്തുണച്ച് സിഎസ്കെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

അവസാന കളിയിൽ പിഴവ് പറ്റിയെങ്കിലും സഞ്ജു നല്ല ഫോമിലാണ് എന്നാണ് സ്റ്റീഫൻ ഫ്ലെമിങ് പറയുന്നത്. അദ്ദേഹത്തിന് എല്ലാ തവണയും മികച്ച സ്കോർ നേടാനാവില്ല. ഇത് ടി20 ക്രിക്കറ്റാണ്. വെള്ളിയാഴ്ച അദ്ദേഹത്തിന് ഒരു പിഴവ് പറ്റി. പക്ഷേ അദ്ദേഹം നല്ല ഫോമിലാണ്. നന്നായി പരിശീലിക്കുന്നുണ്ട്. താളം കണ്ടെത്തിക്കഴിഞ്ഞാൽ‌ അദ്ദേഹം ഒരു മാച്ച് വിന്നറാണ്. അതിനാൽ രണ്ട് ഇന്നിങ്സുകൾ കണ്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല.- അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സീസണിൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയായിരുന്ന സിഎസ്‌കെയ്ക്ക്. സഞ്ജു സാംസൺ ടീമിലേക്ക് എത്തിയത് വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകിയത്. ട്വന്‍റി20 ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദ് ടൂർണമെന്‍റ്’ ആയതിന്‍റെ തിളക്കത്തോടെയാണ് സഞ്ജു, സീസൺ ആരംഭിച്ചതും. എന്നാൽ ചെന്നൈയുടെ ആദ്യ രണ്ടു മത്സരങ്ങളിലും സഞ്ജുവിനു കാര്യമായ സംഭാവന നൽകാനായില്ല. രാജസ്ഥാനെതിരെ 7 പന്തിൽ 6, പഞ്ചാബിനെതിരെ 7 പന്തിൽ 7 എന്നിങ്ങനെയാണ് താരത്തിന്‍റെ സ്കോറുകൾ.

logo
Metro Vaartha
www.metrovaartha.com