

സാരൻഷ് ജെയിൻ
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ സ്പിൻ ബൗളിങ് ഓൾറൗണ്ടർ സാരൻഷ് ജെയിന് ഇന്ത്യ അരങ്ങേറ്റം നൽകി. ടോസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റിൽ 165 റൺസിന്റെ വൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പര ഇന്ത്യയ്ക്ക് നഷ്ടപ്പെടില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ശ്രീലങ്കയ്ക്കായി ബാറ്റർമാരായ കമിൽ മിഷാരയും പസിന്ദു സൂരിയബന്ധാരയും ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നുണ്ട്.