കുൽദീപും മാനവും എവിടെ? വെല്ലിങ്ടൺ സമനിലയ്ക്ക് പിന്നാലെ ടീം സെലക്ഷനെ ചോദ‍്യം ചെയ്ത് ദാദ

എക്സ് പോസ്റ്റിലാണ് ഗാംഗുലി വിമർശനവുമായി രംഗത്തെത്തിയത്
saurav ganguly questions exclusion of manav suthar and kuldeep yadav in test against new zealand

സൗരവ് ഗാംഗുലി, മാനവ് സുതാർ, കുൽദീപ് യാദവ്

Updated on: 

കോൽക്കത്ത: ഇന്ത‍്യയും ന‍്യൂസിലൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരം സമനിലയിൽ കലാശിച്ചതിനു പിന്നാലെ ടീം സെലക്ഷനെ ചോദ‍്യം ചെയ്ത് മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ സൗരവ് ഗാംഗുലി.

ബേസിൻ റിസർവിലെ ഫ്ലാറ്റ് പിച്ചുകളിൽ സ്പെഷ‍്യലിസ്റ്റ് സ്പിന്നറെ ടീമിലുൾപ്പെടുത്തണമായിരുന്നുവെന്ന് ദാദ പറഞ്ഞു. വാഷിങ്ടൺ സുന്ദറിന് ഓൾറൗണ്ടറായി കളിക്കാമെങ്കിൽ എന്തുകൊണ്ട് കുൽദീപ് യാദവിനെയും മാനവ് സുതാറിനെയും സ്പെഷ‍്യലിസ്റ്റ് സ്പിന്നറായി ടീമിലുൾപ്പെടുത്തിയില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

അതേസമയം, 19 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 23.36 ബൗളിങ് ശരാശരിയിൽ 80 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള താരമാണ് കുൽദീപ്. 2026 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്കെതിരേയാണ് കുൽദീപ് ടെസ്റ്റിൽ ഇന്ത‍്യയ്ക്ക് വേണ്ടി അവസാനമായി കളിച്ചത്. ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കിയതിനു പിന്നാലെ 2026 സയീദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്‍റ് കളിക്കാനായി അദ്ദേഹം ഇന്ത‍്യയിലേക്ക് മടങ്ങി. തുടർന്ന് ഝാർഖണ്ഡിനെതിരേ ഉത്തർപ്രദേശിനായി കളത്തിലിറങ്ങിയെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല.

ഗാംഗുലിയുടെ എക്സ് പോസ്റ്റിന്‍റെ പൂർണ രൂപം

ഈ പരമ്പരയിൽ വൈറ്റ്ബോളിലും റെഡ് ബോളിലും ഇന്ത‍്യയുടെ പ്രകടനം ഗംഭീരമായിരുന്നു. എന്നാൽ സമയം കഴിയുന്തോറും ബാറ്റിങ്ങിന് അനുകൂലമായി മാറുന്ന പിച്ചുകളിൽ ടെസ്റ്റ് മത്സരങ്ങൾ വിജയിക്കാൻ ഒരു സ്പെഷ‍്യലിസ്റ്റ് സ്പിന്നർ ടീമിലുണ്ടാകേണ്ടത് അനിവാര‍്യമാണെന്ന് ടീം മനസിലാക്കണം. വാഷിങ്ടൺ സുന്ദറിന് ഓൾറൗണ്ടറായി കളിക്കാം, പക്ഷേ കുൽദീപ് യാദവും മാനവ് സുതാറും എവിടെയാണ്?