സൗരവ് ഗാംഗുലിയുടെ മൊബൈൽ ഫോൺ കവർന്നു

സൗരവ് ഗാംഗുലിയുടെ മൊബൈൽ ഫോൺ കവർന്നു

വി​ഐ​പി​ക​ളു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ള​ട​ക്കം അ​ട​ങ്ങി​യ​താ​ണ് ഫോ​ണെ​ന്ന് ഗാം​ഗു​ലി അ​റി​യി​ച്ചു
Published on

കൊ​ല്‍ക്ക​ത്ത: മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നും ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന സൗ​ര​വ് ഗാം​ഗു​ലി​യു​ടെ വീ​ട്ടി​ല്‍ മോ​ഷ​ണം. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും സു​പ്ര​ധാ​ന രേ​ഖ​ക​ളും അ​ട​ങ്ങി​യ 1.6 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണാ​ണ് സൗ​ര​വി​ന് ന​ഷ്ട​പ്പെ​ട്ട​ത്. കോ​ല്‍ക്ക​ത്ത​യി​ലെ ബെ​ഹാ​ല​യി​ലു​ള്ള വ​സ​തി​യി​ലാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന ഫോ​ണ്‍.ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ലി​ങ്ക് ചെ​യ്തി​രി​ക്കു​ന്ന സിം ​അ​ട​ങ്ങി​യ ഫോ​ണാ​ണ് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഫോ​ണ്‍ ന​ഷ്ട​മാ​യ ഉ​ട​നെ ഗാം​ഗു​ലി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. വി​ഐ​പി​ക​ളു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ള​ട​ക്കം അ​ട​ങ്ങി​യ​താ​ണ് ഫോ​ണെ​ന്ന് ഗാം​ഗു​ലി അ​റി​യി​ച്ചു.

ജ​നു​വ​രി 19-ന് ​രാ​വി​ലെ 11.30-നാ​ണ് താ​ന്‍ ഫോ​ണ്‍ അ​വ​സാ​നം ക​ണ്ട​തെ​ന്നും അ​തി​നു​ശേ​ഷം ക​ണ്ടി​ട്ടി​ല്ലെ​ന്നും ഗാം​ഗു​ലി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഗാം​ഗു​ലി​യു​ടെ കൊ​ല്‍ക്ക​ത്ത​യി​ലെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യി​ന്‍റി​ങ് ജോ​ലി​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഫോ​ണ്‍ കാ​ണാ​താ​യ​ത്.

അ​തി​നാ​ല്‍ ജോ​ലി​ക്കാ​യി എ​ത്തി​യ​വ​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ഫോ​ണ്‍ മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത് വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് കാ​ണു​ന്ന​ത്.