Shikhar dhawan
ശിഖർ ധവാൻ

'ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുന്നു'; ശിഖർ ധവാൻ വിരമിച്ചു|Video

രാജ്യാന്തര തലത്തിൽ 24 സെഞ്ചുറികളും 55 അർധ സെഞ്ചുറികളും സ്വന്തമാക്കിയാണ് ധവാൻ മടങ്ങുന്നത്.
Published on

മുംബൈ: രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആരാധകർക്കായി സുദീർഘമായൊരു വിഡിയോയും പങ്കു വച്ചിട്ടുണ്ട്. ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുകയാണ്. അസംഖ്യം ഓർമകളും കൃതജ്ഞതയും എനിക്കൊപ്പം ഉണ്ടാകും. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നാണ് ധവാൻ എക്സിൽ കുറിച്ചത്.

38കാരനായ ധവാൻ 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ അവസാനമായി ഇന്ത്യയ്ക്കു വേണ്ടി കളത്തിലിറങ്ങിയത്.

34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനങ്ങളും 68 ട്വറ്റി20 മത്സരങ്ങളും കളിച്ചു. രാജ്യാന്തര തലത്തിൽ 24 സെഞ്ചുറികളും 55 അർധ സെഞ്ചുറികളും സ്വന്തമാക്കിയാണ് ധവാൻ മടങ്ങുന്നത്. ഐപിഎല്ലിൽ താരം തുടർന്നേക്കും. നിലവിൽ സൺ റൈസേഴ്സ് ഹൈദരാബാദിനു വേണ്ടിയാണ് കളിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com