കോൽക്കത്തയെ ശ്രേയസ് നയിക്കും; ഗംഭീറിന്‍റെ എതിർപ്പ് ഏറ്റില്ല

പരുക്ക് കാരണം കഴിഞ്ഞ ഐപിഎൽ സീസൺ ശ്രേയസിനു നഷ്ടപ്പെട്ടിരുന്നു.
Shreyas Iyer in KKR jersey
Shreyas Iyer in KKR jersey

കോല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ശ്രേയസ് അയ്യര്‍ നയിക്കും. ഐപിഎല്‍ 2024 സീസണില്‍ ശ്രേയസ് അയ്യര്‍ ടീമിനെ നയിക്കുമെന്ന് നൈറ്റ് റൈഡേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശ്രേയസിനെ നായകനാക്കുന്നതിനോട് ടീമിന്‍റെ മെന്‍ററായ ഗൗതം ഗംഭീറിന് താത്പര്യമില്ലെന്നുള്ള റി്പ്പോര്‍ട്ടുകള്‍ക്കിടെയാണ് ക്ലബ്ബിന്‍റെ നീക്കം.

ബാറ്റര്‍ നിതീഷ് റാണയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. 2022 ല്‍12.25 കോടി രൂപയ്ക്കാണ് ശ്രേയസ്സിനെ കൊല്‍ക്കത്ത ടീം സ്വന്തമാക്കിയത്. എന്നാല്‍ ഐപിഎല്‍ 2023 സീസണിനിടെ പരിക്കേറ്റ ശ്രേയസ്സിന് ടൂര്‍ണമെന്‍റ് നഷ്ടമാകുകയായിരുന്നു. ശ്രേയസ്സിന്‍റെ അഭാവത്തില്‍ നിതീഷ് റാണയാണ് പിന്നീട് ടീമിനെ നയിച്ചത്. ശ്രേയസ് അയ്യര്‍ പരുക്കില്‍ നിന്നും മുക്തനായി ടീമില്‍ മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂര്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com