നീരജിന് വെള്ളി, യാഷ്വിറിന് വെങ്കലം; ജാവലിൻ ത്രോയിൽ ഇരട്ട മെഡൽ നേട്ടം

മെഡൽ പട്ടികയിൽ അഞ്ച് സ്വർണവും 12 വെള്ളിയും ആറ് വെങ്കലവുമായി ഇന്ത്യ പത്താം സ്ഥാനത്താണ്.
Silver for Neeraj, bronze for Yashvir; double medal haul in javelin throw

നീരജ് ചോപ്ര, യാഷ്വിർ സിങ്

Updated on

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ വെള്ളി നേടി ഇന്ത്യയുടെ നീരജ് ചോപ്ര. ഇന്ത്യൻ താരമായ യാഷ്വിർ സിങ്ങിനാണ് വെങ്കലം. ശ്രീലങ്കൻ താരമായ രുമേഷ് തരംഗ പരിരഗെ സ്വർണം നേടി. 89.75 മീറ്റർ ദൂരത്തേക്ക് എറിഞ്ഞാണ് പരിരഗെ സ്വർണം സ്വന്തമാക്കിയത്. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് നീരജ് ചോപ്ര കാഴ്ച വച്ചത്.

രണ്ടാമത്തെ ശ്രമത്തിൽ 85.83 മീറ്റർ ദൂരത്തേക്ക് എറിഞ്ഞാണ് നീരജ് വെള്ളി നേടിയത്. യാഷ്വിർ 85.41 മീറ്റർ ദൂരമാണ് സ്വന്തമാക്കിയത്. ശക്തമായ കാറ്റും തണുപ്പും മത്സരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. മെഡൽ പട്ടികയിൽ അഞ്ച് സ്വർണവും 12 വെള്ളിയും ആറ് വെങ്കലവുമായി ഇന്ത്യ പത്താം സ്ഥാനത്താണ്.

logo
Metro Vaartha
www.metrovaartha.com