

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിലെ പുരുഷൻമാരുടെ ടെന്നിസ് ഡബിൾസിൽ ഇന്ത്യക്ക് വെള്ളി. രാംകുമാർ രാമനാഥൻ - സാകേത് മെയ്‌നേനി സഖ്യം ഫൈനലിൽ ചൈനീസ് തായ്പെ സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു. അതേസമയം, മിക്സഡ് ഡബിൾസിന്‍റെ ഫൈനലിൽ കടന്ന രോഹൻ ബൊപ്പണ്ണ - ഋതുജ ഭോസാലെ സഖ്യം സ്വർണ പ്രതീക്ഷ നിലനിർത്തുന്നു.
സു യു സിയോ - ജേസൺ യുങ് സഖ്യമാണ് പുരുഷൻമാരുടെ ഡബിൾസിൻ ഇന്ത്യൻ ജോടിയെ 6-4, 6-4 എന്ന സ്കോറിനു തോൽപ്പിച്ചത്. സാകേത് മെയ്‌നേനിക്ക് ഇത് മൂന്നാമത്തെ ഏഷ്യൻ ഗെയിംസ് മെഡലാണ്, രാംകുമാറിന് ആദ്യത്തെയും.
അതേസമയം, മിക്സഡ് ഡബിൾസ് സെമി ഫൈനലിൽ രോഹൻ - ഋതുജ ജോടി ചൈനീസ് തായ്പെയുടെ തന്നെ ചാൻ ഹാവോ ചിങ് - യു സിയു സു സഖ്യത്തെ 6-1, 3-6, 10-4 എന്ന സ്കോറിനു കീഴടക്കിയാണ് ഫൈനലിലേക്കു മുന്നേറിയത്.