കോലി- ഗംഭീർ ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ‍? പ്രതികരിച്ച് ബാറ്റിങ് കോച്ച്

അവരുടെ ഔദ‍്യോഗിക ബന്ധങ്ങളിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നാണ് ഇന്ത‍്യൻ ടീമിന്‍റെ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക് പറയുന്നത്
indian cricket team batting coach sitanshiu kotak responded to social media buzz that virat kohli not talking to gautham gambhir

വിരാട് കോലിയും ഗൗതം ഗംഭീറും

File photo

Updated on

ലണ്ടൻ: ഇന്ത‍്യൻ ക്രിക്കറ്റ് ടീം മുഖ‍്യ പരിശീലകൻ‌ ഗൗതം ഗംഭീറും സ്റ്റാർ ബാറ്റർ വിരാട് കോലിയും തമ്മിൽ അഭിപ്രായ വ‍്യത‍്യാസങ്ങളുണ്ടെന്ന തരത്തിൽ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ച വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ടീമിന്‍റെ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക്. കഴിഞ്ഞ ദിവസം മാത്രം ഇരുവരും തമ്മിൽ പത്തിലധികം തവണ സംസാരിച്ചിട്ടുണ്ടെന്നും പ്രചരിച്ച വാർത്തകളിൽ യാതൊരു സത‍്യവുമില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി.

‌അവരുടെ ഔദ‍്യോഗിക ബന്ധങ്ങളിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നു പറഞ്ഞ അദ്ദേഹം കോലിയും ഗംഭീറും മികച്ച രീതിയിൽ ആശയവിനിമയം നടത്താറുണ്ടെന്ന് കൂട്ടിച്ചേർത്തു. ഇത്തരം അടിസ്ഥാന രഹിതമായ വാർത്തകൾ എവിടെ നിന്നാണ് വരുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ടീമിന്‍റെ പരിശീലന സെഷനിടെ ഗ്രൗണ്ടിൽ നിന്നുള്ള ദൃശ‍്യങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടായിരുന്നു ആരാധകർക്കിടയിൽ ഇത്തരത്തിലൊരു ചർച്ച രൂപപ്പെട്ടത്. നേരത്തെയും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ അഭ‍്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com