ചരിത്രം തിരുത്തി സ്മൃതിയുടെ റൺവേട്ട; വനിതാ ട്വന്‍റി20യിൽ റെക്കോഡ് റൺസ്

4758 റൺസോടെ സൂസി ബേറ്റ്സ് രണ്ടാം സ്ഥാനത്തും 4287 റൺസോടെ ഹർമൻപ്രീത് കൗർ മൂന്നാംസ്ഥാനത്തുമുണ്ട്.
Smriti rewrites history with run spree; record runs in women's T20

സ്മൃതി മന്ഥന

Updated on

നിസ്സിൻ: വനിതാ ട്വന്‍റി20 മത്സരത്തിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്മൃതി മന്ഥന. 4788 റൺസോടെ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന വനിതാ താരമായി മാറിയിരിക്കുകയാണ് സ്മൃതി. ന്യൂസിലൻഡ് താരം ഗ്രേറ്റ് സൂസി ബെറ്റിസിന്‍റെ റെക്കോഡാണ് 30കാരിയായ സ്മൃതി തകർത്തത്. ഞായറാഴ്ച ഏഷ്യൻ ഗെയിംസ് സെമിഫൈനലിൽ ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തിലാണ് ചരിത്ര നിമിഷം പിറന്നത്.

അഞ്ച് ഫോറും രണ്ട് സിക്സുമുൾപ്പെടെ 19 പന്തിൽ 37 റൺസാണ് സ്മൃതി അടിച്ചു കൂട്ടിയത്. 4758 റൺസോടെ സൂസി ബേറ്റ്സ് രണ്ടാം സ്ഥാനത്തും 4287 റൺസോടെ ഹർമൻപ്രീത് കൗർ മൂന്നാംസ്ഥാനത്തുമുണ്ട്. ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തുവാണ് നാലാമത്.

എല്ലാ ഫോർമാറ്റുകളിലുമായി 10987 റൺസാണ് സ്മൃതി അടിച്ചു കൂട്ടിയിരിക്കുന്നത്. ടെസ്റ്റിൽ 788റൺസും ഏകദിനത്തിൽ 5411 റൺസും ട്വന്‍റി20യിൽ 4788 റൺസുമാണ് നേടിയിരിക്കുന്നത്. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മിഥാലി രാജ് 10868 റൺസോടെ രണ്ടാം സ്ഥാനത്തുണ്ട്. ‌

logo
Metro Vaartha
www.metrovaartha.com