സച്ചിനാണോ കോലിയാണോ മികച്ചതെന്ന് ചോദ‍്യം; സൗരവ് ഗാംഗുലിയുടെ മറുപടി ചർച്ചയാവുന്നു

സച്ചിനും കോലിയും മികച്ച താരങ്ങളാണ്. ഇരുവരും ഇന്ത‍്യൻ താരങ്ങളാണെന്നതിൽ സന്തോഷമെന്നും ഗാംഗുലി
sourav ganguly responded to sachin tendulkar vs virat kohli who is great player debate

വിരാട് കോലി, സച്ചിൻ ടെൻഡുൾക്കർ

Updated on

ന‍്യൂഡൽഹി: സച്ചിൻ ടെൻഡുൾക്കറാണോ വിരാട് കോലിയാണോ മികച്ചത്‍? ഈ ചോദ‍്യവുമായി സംവാദത്തിലേർപ്പെടാത്ത ക്രിക്കറ്റ് ആരാധകർ വളരെ ചുരുക്കമായിരിക്കും. എന്നാൽ ഇതേ ചോദ‍്യത്തിന് മുൻ ഇന്ത‍്യൻ ടീം ക‍്യാപ്റ്റൻ സൗരവ് ഗാംഗുലി നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാവുന്നത്.

''എന്നോട് ഇത് ചോദിക്കരുത്. രണ്ടു പേരും മികച്ച താരങ്ങളാണ്. ഇരുവരും ഇന്ത‍്യൻ താരങ്ങളാണെന്നതിൽ സന്തോഷം. സച്ചിനും കോലിയും ഇന്ത‍്യക്ക് വേണ്ടി ഒരുപാട് മത്സരങ്ങൾ വിജയിപ്പിച്ചിട്ടുണ്ട്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. കളിക്കുമ്പോഴാണ് മനസിലാകുക റൺസ് നേടാനും സെഞ്ചുറി അടിക്കാനും എത്രത്തോളം പ്രയാസമുണ്ടെന്ന്. സച്ചിൻ മികച്ച ഒരു താരമാണ്.

അദ്ദേഹത്തിനൊപ്പം ഒരുപാട് മത്സരങ്ങൾ ഞാൻ കളിച്ചു. 250 ഏകദിന മത്സരങ്ങളിൽ അദ്ദേഹത്തിനൊപ്പം ഓപ്പണിങ്ങിറങ്ങാൻ സാധിച്ചു. നമ്മളെക്കാൾ മികച്ച താരങ്ങൾക്കൊപ്പം കളിക്കുമ്പോൾ നമ്മുടെ കഴിവും വർധിക്കും. അതിനാൽ ഇരുവരെയും തമ്മിൽ താരതമ‍്യം ചെയ്യരുത്''. ഗാംഗുലി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com