''50 വയസേ ആയുള്ളൂ''; ഇന്ത‍്യൻ ടീമിന്‍റെ പരിശീലകനാകാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്ന് സൗരവ് ഗാംഗുലി

ഇന്ത‍്യൻ ടീമിന്‍റെ പരിശീലകനാകാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് സൗരവ് ഗാംഗുലി
"I'm only 50 years old"; Sourav Ganguly says he would accept the opportunity to coach the Indian team if given the opportunity

സൗരവ് ഗാംഗുലി

Updated on

കോൽക്കത്ത: ഭാവിയിൽ ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്ന് മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ സൗരവ് ഗാംഗുലി. മുൻപ് ഇന്ത‍്യൻ ടീമിന്‍റെ പരിശീലകനാകാൻ ആഗ്രഹമുണ്ടായിരുന്നതായും എന്നാൽ സമയമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

''ഇന്ത‍്യൻ ക‍്യാപ്റ്റൻ, ബിസിസിഐ പ്രസിഡന്‍റ്, ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് എന്നിങ്ങനെ വിവിധ ഉത്തരവാദിത്തൾ വഹിച്ചു. എന്നാൽ ഇപ്പോൾ അങ്ങനെ ഉത്തരവാദിത്തങ്ങളില്ല. 50 വയസേ ആയുള്ളൂ. ഭാവിയിൽ പരിശീലകനാകാൻ അവസരം ലഭിച്ചാൽ സ്വീകരിക്കും.'' ഗാംഗുലി പറഞ്ഞു.

അതേസമയം നിലവിലെ ഇന്ത‍്യൻ ടീം കോച്ച് ഗൗതം ഗംഭീറിനെ പറ്റിയും ഗാംഗുലി പ്രതികരിച്ചു. പരിശീലകനെന്ന നിലയിൽ അദ്ദേഹത്തെ അടുത്തറിയാൻ തനിക്ക് സാധിച്ചിട്ടില്ലെന്നും തോൽവിയിൽ നിന്നാണ് ഗംഭീർ തുടങ്ങിയതെന്നും ഭാവിയിൽ മികവ് കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com