

എം.ഡി. നിധീഷ്
File photo
ബംഗളൂരു: ദുലീപ് ട്രോഫി സെമി ഫൈനലിൽ ഉത്തര മേഖലയെ ഏഴ് വിക്കറ്റിനു കീഴടക്കി ദക്ഷിണ മേഖല ഫൈനലിൽ കടന്നു. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ കേരള പേസ് ബൗളർ എം.ഡി. നിധീഷിന്‍റെ പ്രകടനം നിർണായകമായി. ആദ്യ ഇന്നിങ്സിലെ രണ്ട് വിക്കറ്റ് ഉൾപ്പെടെ നിധീഷ് മത്സരത്തിലാകെ ഏഴ് വിക്കറ്റാണ് സ്വന്തമാക്കിയത്.
രണ്ടാം ഇന്നിങ്സിൽ ഉത്തര മേഖല 297 റൺസിന് പുറത്തായ ശേഷം 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണ മേഖല മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ജയം പിടിച്ചെടുത്തു.
സ്കോർ: ഉത്തര മേഖല 195, 297; ദക്ഷിണ മേഖല 312, 182/3
റിക്കി ഭുയി (42) - എൻ. ജഗദീശൻ (43) ഓപ്പണിങ് സഖ്യം ദക്ഷിണ മേഖലയ്ക്ക് ഉറച്ച തുടക്കം നൽകി. ഇവരെ കൂടാതെ ഷെയ്ഖ് റഷീദിന്‍റെ (1) വിക്കറ്റ് കൂടി നഷ്ടമായെങ്കിലും, ക്യാപ്റ്റൻ തിലക് വർമയും (51*) ആർ. സ്മരണും (32*) ചേർന്ന് ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു.
മധ്യ മേഖലയെ നാല് വിക്കറ്റിനു കീഴടക്കിയ പൂർവ മേഖലയാണ് ഫൈനലിലെ എതിരാളികൾ.