കായികമേള: മീറ്റ് റെക്കോഡിട്ട് അതുൽ, സ്പോൺസർ സഞ്ജു സാംസൺ, വിളിച്ചഭിനന്ദിച്ച് താരം

100 മീറ്ററിൽ 10.63 സെക്കൻഡ് എന്ന മീറ്റ് റെക്കോഡും 200 മീറ്റർ മത്സരത്തിൽ 21.87 സെക്കൻഡിന്‍റെ മീറ്റ് റെക്കോഡുമാണ് അതുൽ കുറിച്ചിരിക്കുന്നത്.
Sports Meet: Atul sets a meet record; Sanju Samson acts as sponsor and calls to congratulate him

അതുൽ ടി.എം., സഞ്ജു സാംസൺ

Updated on: 

കോഴിക്കോട്: സംസ്ഥാന കായികമേളയിൽ മീറ്റ് റെക്കോഡുകൾ തിരുത്തി മുന്നേറുകയാണ് മാരാരിക്കുളം സ്വദേശിയായ ടി.എം. അതുൽ. ഇന്ത്യൻ ക്രിക്കറ്റ് താരം സാക്ഷാൽ സഞ്ജു സാംസണാണ് അതുലിനെ സ്പോൺസർ ചെയ്യുന്നത്. 100 മീറ്റർ മത്സരത്തിൽ 10.63 സെക്കൻഡ് എന്ന മീറ്റ് റെക്കോഡും 200 മീറ്റർ മത്സരത്തിൽ 21.87 സെക്കൻഡിന്‍റെ മീറ്റ് റെക്കോഡുമാണ് അതുൽ ഇത്തവണ കുറിച്ചിരിക്കുന്നത്.

വിജയത്തിനു തൊട്ടു പിന്നാലെ സഞ്ജു ഫോണിൽ വിളിച്ച് അതുലിനെ അഭിനന്ദനങ്ങൾ അറിയിച്ചു. ചേർത്തല ചാരമംഗലം ഡിവിഎച്ച്എസ്എസ് വിദ്യാർഥിയാണ് അതുൽ. മത്സ്യതൊഴിലാളിയായ മാർട്ടിനാണ് പിതാവ്. സാം ജിയാണ് പരിശീലകൻ.

കഴിഞ്ഞ വർഷം തിരുവനന്തപുരത്തു വച്ചു നടന്ന കായികമേളയിൽ അതുൽ റെക്കോഡോടു കൂടി വിജയിച്ചതിനു പിന്നാലെയാണ് സഞ്ജു സാംസൺ ഫൗണ്ടേഷൻ അതുലിന്‍റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തത്.

അതുലിനുള്ള താമസം, ഭക്ഷണം, പരിശീലനച്ചെലവ്, സ്പൈക്സ്, ജഴ്സി തുടങ്ങിയ എല്ലാ ചെലവുകളും ഫൗണ്ടേഷൻ വഹിക്കുന്നു. കായികമേഖലയിൽ തിളങ്ങുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്നതിന്‍റെ ഭാഗമാണ് സ്പോൺസർഷിപ്പ്. ഗോവയിൽ നടന്ന വേൾഡ് സ്കൂൾ കായിക മേളയ്ക്കു പോകാനുള്ള ചെലവുകളും ഫൗണ്ടേഷൻ വഹിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com