'ഹൃദയശൂന്യം'; വിഡിയോ വിവാദത്തിൽ ലളിത് മോദിക്കെതിരേ ശ്രീശാന്തിന്‍റെ ഭാര്യ

2008 ൽ നടന്ന സംഭവത്തെ വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമായി ഇത്രയും വർഷങ്ങൾക്കു ശേഷം വീണ്ടും വലിച്ചിടുകയാണെന്നാണ് ഭുവനേശ്വരി ആരോപിക്കുന്നത്.
Sreesanth's wife against lalit modi

'ഹൃദയശൂന്യം'; വിഡിയോ വിവാദത്തിൽ ലളിത് മോദിക്കെതിരേ ശ്രീശാന്തിന്‍റെ ഭാര്യ

Updated on

ന്യൂഡൽഹി: ക്രിക്കറ്റ് താരം ശ്രീശാന്തിനെ ഹർഭജൻ സിങ് കരണത്തടിക്കുന്ന വിഡിയോ പുറത്തു വിട്ട ഐപിഎൽ മുൻ കമ്മീഷണർ ലളിത് മോദിക്കെതിരേ രൂക്ഷമായ വിമർശനവുമായി ശ്രീശാന്തിന്‍റെ ഭാര്യ ഭുവനേശ്വരി ശ്രീശാന്ത്. ലളിത് മോദിയുമായി ഓസ്ട്രേലിയൻ താരം മൈക്കിൾ ക്ലാർക് നടത്തിയ അഭിമുഖത്തിനിടെയാണ് മോദി വിഡിയോ പുറത്തു വിട്ടത്. ക്ലാർക്കിന്‍റെയും മോദിയുടെയും നീക്കം അത്യന്തം ഹൃദയശൂന്യവും മനുഷ്യത്വരഹിതവും അസ്വസ്ഥതാജനകവുമാണെന്ന് ഭുവനേശ്വരി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

2008 ൽ നടന്ന സംഭവത്തെ വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമായി ഇത്രയും വർഷങ്ങൾക്കു ശേഷം വീണ്ടും വലിച്ചിടുകയാണെന്നാണ് ഭുവനേശ്വരി ആരോപിക്കുന്നത്.

ശ്രീന്തും ഹർഭജൻ ഈ വിഷയം വിട്ട് മുന്നോട്ടു പോയിരിക്കുന്നു. അവർ അവർക്കിപ്പോൾ സ്കൂളിൽ പോകുന്ന കുട്ടികളുണ്ട്. പഴയ മുറിവുകൾ വീണ്ടും കുത്തിപ്പൊക്കുമ്പോൾ നിഷ്കളങ്കരായ കുട്ടികൾ കൂടിയാണ് അവരുടേതല്ലാത്ത കുറ്റത്തിന് ചോദ്യങ്ങൾ നേരിടേണ്ടി വരുന്നതെന്നും ഭുവനേശ്വരി കുറിച്ചിട്ടുണ്ട്.

പ്രഥമ ഐപിഎൽ സീസണിൽ ഏറെ വിവാദങ്ങൾക്ക് വഴിവച്ച സംഭവമായിരുന്നു മലയാളി താരം ശ്രീശാന്തും ഹർഭജൻ സിങ്ങും തമ്മിലുണ്ടായിരുന്ന പോര്. 2008ലായിരുന്നു വിഷയത്തിനാസ്പദമായ സംഭവം നടന്നത്. പഞ്ചാബ് കിങ്സ് താരമായ ശ്രീശാന്തിനെ ഹർഭജൻ സിങ് മുഖത്തടിച്ചെന്നായിരുന്നു വാദം. ഹർഭജൻ ശ്രീശാന്തിന്‍റെ മുഖത്തടിക്കുന്ന ദൃശ‍്യങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com