ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു; ജൂൺ 6ന് അവസാന മത്സരം

കോൽക്കൊത്തയിലെ സോൾട്ട് ലേക് സ്റ്റേഡിയത്തിൽ കുവൈറ്റിനെതിരേയായിരിക്കും ഛേത്രിയുടെ അന്താരാഷ്ട്ര തലത്തിലുള്ള അവസാന മത്സരം.
സുനിൽ ഛേത്രി
സുനിൽ ഛേത്രി
Updated on

ന്യൂഡൽഹി: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഛേത്രി. ജൂൺ 6ന് കോൽക്കത്തയിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിനു വേണ്ടിയായിരിക്കും ഛേത്രി അവസാനമായി കളിക്കളത്തിലിറങ്ങുക. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് 39കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 19 വർഷം നീണ്ടു നിന്ന കരിയറിൽ രാജ്യത്തിനു വേണ്ടി 94 ഗോളുകളാണ ഛേത്രി നേടിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന താരം അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്നവരുടെ പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, അലി ദെയ്, ലയണൽ മെസ്സി എന്നിവരാണ് ഛേത്രിക്കു മുൻപിലുള്ളത്. കോൽക്കൊത്തയിലെ സോൾട്ട് ലേക് സ്റ്റേഡിയത്തിൽ കുവൈറ്റിനെതിരേയായിരിക്കും ഛേത്രിയുടെ അന്താരാഷ്ട്ര തലത്തിലുള്ള അവസാന മത്സരം. മാർച്ചിൽ 150ാമത് അന്താരാഷ്ട്ര മത്സരം പൂർത്തിയാക്കിയിരുന്നു ഛേത്രി. ഗ്വാഹട്ടിയിൽ അഫ്ഗാനിസ്ഥാനെതിരേയുള്ള മത്സരത്തിൽ പക്ഷേ ഇന്ത്യ പരാജയപ്പെട്ടു.

2005ൽ പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിലൂടെയാണ് ഛേത്രി അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിൽ അരങ്ങേറ്റം നടത്തിയത്. പിന്നീട് 2007,2009, 2012 നെഹ്റു കപ്പ് വിജയങ്ങളിൽ ഇന്ത്യയുടെ നെടുംതൂണായിരുന്നു ഛേത്രി. സെക്കന്തറാബാദ് സ്വദേശിയായ ഛേത്രി 2002ൽ മോഹൻ ബഗാനു വേണ്ടി കളിച്ചു കൊണ്ടാണ് ഫുട്ബോൾ കരിയർ ആരംഭിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com