സുചിക തരിയാൽ സെമിയിൽ; മിക്സഡ് മാർഷ്യൽ ആർട്സിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ

ജൂഡോ, കുറാഷ്, ജിയു- ജിത്സു എന്നിവയിലും 36കാരിയായ സുചിക പരിശീലനം നേടിയിട്ടുണ്ട്.
Suchika Tari enters the semi-finals; India secures a medal in Mixed Martial Arts

സുചിക തരിയാൽ

Updated on

നഗോയ: എഷ്യൻ ഗെയിംസിലെ മിക്സഡ് മാർഷ്യൽ ആർട്സ് 69 കിലോഗ്രാം മത്സരത്തിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ സുചിക തരിയാൽ. മംഗോളിയയുടെ അൽറ്റാൻചിമെഗ് ബൈഗാൽമായെ തോൽപ്പിച്ച് 2-0 എന്ന സ്കോറോടെ സുചിക സെമിഫൈനലിൽ പ്രവേശിച്ചു. സെമിയിൽ മത്സരിക്കുന്നവർ തോറ്റാലും വെങ്കലം ഉറപ്പാണ്.

ജൂഡോ, കുറാഷ്, ജിയു- ജിത്സു എന്നിവയിലും 36കാരിയായ സുചിക പരിശീലനം നേടിയിട്ടുണ്ട്.

2022ൽ കോമൺവെൽത്ത് ഗെയിംസ് ജൂഡോ മത്സരത്തിൽ സുചിക ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2023ലെ ഏഷ്യൻ ഗെയിംസിൽ കുരാഷിലും മത്സരിച്ചു. 2024ലെ വേൾഡ് ചാമ്പ്യൻ ഷിപ്പിൽ ജിയു- ജിത്സുവിൽ വിജയിച്ചിട്ടുമുണ്ട്.

logo
Metro Vaartha
www.metrovaartha.com