

തമീം ഇഖ്ബാൽ
ധാക്ക: മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ബിസിബിയുടെ അധ‍്യക്ഷനായി സർക്കാർ നിയമിച്ചു. അമിനുൾ ഇസ്‌ലാമിന്‍റെ നേതൃത്വത്തിലുള്ള ബോർഡ് ദേശീയ കായിക സമിതി പിരിച്ചു വിട്ടതിനെത്തുടർന്നാണ് ഈ നടപടി. അധികാര ദുർവിനിയോഗവും അഴിമതിയും നടന്നതായി അന്വേഷണ സമിതി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ബിസിബി പിരിച്ചുവിട്ടത്.
തമീമിന്‍റെ നേതൃത്വത്തിലുള്ള 11 അംഗ അഡ്ഹോക്ക് കമ്മിറ്റി ഇനി പുതിയ ബോർഡിനെ നയിക്കും. മുൻ ക‍്യാപ്റ്റൻ മിൻഹാജുൽ ആബിദീൻ, മുൻ താരം അത്തർ അലി ഖാൻ എന്നിവരും ഈ ബോർഡിൽ അംഗങ്ങളാണ്. ബംഗ്ലാദേശിനു വേണ്ടി 70 ടെസ്റ്റും 243 ഏകദിനങ്ങളും 78 ട്വന്‍റി20യും കളിച്ചിട്ടുള്ള തമീം ഇഖ്ബാലിന്‍റെ നേതൃത്വത്തിൽ പുതിയ ഒരു മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.