ട്വി​സ്റ്റ്, ട്വി​സ്റ്റ്.. വി​ര​മി​ക്ക​ല്‍ പ്രഖ്യാപനം പി​ന്‍വ​ലി​ച്ച് ത​മിം ഇ​ക്ബാ​ല്‍

ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്നാ​ണ് താ​ന്‍ വി​ര​മി​ക്ക​ല്‍ പി​ന്‍വ​ലി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു
ട്വി​സ്റ്റ്, ട്വി​സ്റ്റ്.. വി​ര​മി​ക്ക​ല്‍ പ്രഖ്യാപനം പി​ന്‍വ​ലി​ച്ച് ത​മിം ഇ​ക്ബാ​ല്‍
Updated on

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റി​ല്‍ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ബ​ഹു​ര​സം. മി​നി​യാ​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് ത​മീം ഇ​ക്ബാ​ല്‍ ഒ​രു ദി​വ​സ​ത്തി​നു ശേ​ഷം വി​ര​മി​ക്ക​ല്‍ പി​ന്‍വ​ലി​ച്ചു. വ്യാ​ഴാ​ഴ്ച വി​ര​മി​ക്ക​ല്‍ വൈ​കാ​രി​ക​മാ​യ പ്ര​സ് മീ​റ്റി​ലൂ​ടെ കാ​യി​ക ലോ​ക​ത്തെ വി​ര​മി​ക്ക​ല്‍ അ​റി​യി​ച്ച ത​മീം ഇ​ന്ന​ലെ ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ക്രി​ക്ക​റ്റി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​താ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. താ​ന്‍ ലോ​ക​ക​പ്പ് ക​ളി​ക്കു​മെ​ന്നും ത​മീം ഇ​ക്ബാ​ല്‍ വ്യ​ക്ത​മാ​ക്കി. ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്നാ​ണ് താ​ന്‍ വി​ര​മി​ക്ക​ല്‍ പി​ന്‍വ​ലി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​നി​ക്ക് എ​ല്ലാ​വ​രോ​ടും നോ ​പ​റ​യാം, എ​ന്നാ​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യെ പോ​ലൊ​രാ​ള്‍ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ അ​ങ്ങ​നെ പ​റ​യാ​നാ​വി​ല്ല. ന​സ്മു​ല്‍ ഹ​സ​നും(​ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ്), മ​ഷ്റ​ഫെ മൊ​ര്‍ത്താ​സ​യും(​മു​ന്‍ നാ​യ​ക​ന്‍) ത​ന്‍റെ തീ​രു​മാ​ന​ത്തെ എ​തി​ര്‍ത്തു. അ​വ​ര്‍ പ​റ​യു​മ്പോ​ള്‍ എ​നി​ക്ക് നി​ര​സി​ക്കാ​നാ​വി​ല്ല. എ​ന്‍റെ പ​രി​ക്കും മ​റ്റും മാ​റാ​ന്‍ ഒ​ന്ന​ര മാ​സ​ത്തെ ഇ​ട​വേ​ള അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് ശേ​ഷം ഞാ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ വീ​ണ്ടും ക​ളി​ക്കു​ന്ന​ത് തു​ട​ങ്ങും'​ത​മിം പ​റ​ഞ്ഞു.

ത​മീം ഇ​ക്ബാ​ല്‍ വൈ​കാ​രി​ക​മാ​യി എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് വി​ര​മി​ക്ക​ല്‍ എ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത് എ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ് ന​സ്മു​ല്‍ ഹ​സ​ന്‍ വ്യ​ക്ത​മാ​ക്കി. 34കാ​ര​നാ​യ ത​മീം 241 ഏ​ക​ദി​ന​ങ്ങ​ളി​ല്‍ 14 സെ​ഞ്ചു​റി ഉ​ള്‍പ്പെ​ടെ 8313 റ​ണ്‍സ് നേ​ടി​യി​ട്ടു​ണ്ട്. 70 ടെ​സ്റ്റി​ല്‍ 10 സെ​ഞ്ചു​റി​യും 31 അ​ര്‍ധ​സെ​ഞ്ചു​റി​യും അ​ട​ക്കം 5134 റ​ണ്‍സും ടി20 ​ക്രി​ക്ക​റ്റി​ല്‍ 78 മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു സെ​ഞ്ചു​റി​യും ഏ​ഴ് അ​ര്‍ധ​സെ​ഞ്ചു​റി​യും അ​ട​ക്കം 1758 റ​ണ്‍സും ത​മീം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ലി​ട്ട​ണ്‍ ദാ​സ് ബം​ഗ്ലാ നാ​യ​ക​ന്‍ ത​മിം ഇ​ക്ബാ​ലി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി​ച്ച് ലി​ട്ട​ണ്‍

ധാ​ക്ക: ത​മിം ഇ​ബ​ക്ബാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി വി​ര​മി​ച്ച ഒ​ഴി​വി​ല്‍ ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ നാ​യ​ക​നാ​യി വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​ര്‍ ലി​ട്ട​ണ്‍ ദാ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലൂ​ടെ ലി​ട്ട​ണ്‍ ദാ​സ് ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ഏ​റ്റെ​ടു​ത്തു. ത​മിം ഇ​ക്ബാ​ല്‍ ഇ​ത്ര​വേ​ഗം വി​ര​മി​ച്ച​തെ​ന്തെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ടീം ​മാ​നെ​ജ്മെ​ന്‍റി​ലെ​യും ക്രി​ക്ക​റ്റ് ബോ​ര്‍ഡി​ലെ​യും എ​തി​ര്‍പ്പും കു​റ്റ​പ്പെ​ടു​ത്ത​ലു​മാ​ണ് പെ​ട്ടെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് റി്പ്പോ​ര്‍ട്ട്.

അ​ഫ്ഗാ​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ത​മീം ഇ​ഖ്ബാ​ല്‍ ന​യി​ച്ച ബം​ഗ്ലാ​ദേ​ശ് 17 റ​ണ്‍സി​ന് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഡ​ക്ക്വ​ര്‍ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​ര​മാ​ണ് അ​ഫ്ഗാ​ന്‍ വി​ജ​യി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ ത​മീം ഇ​ഖ്ബാ​ല്‍ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു.

ത​മീം ഇ​ഖ്ബാ​ലി​ന്‍റെ തീ​രു​മാ​നം എ​ല്ലാ​വ​ര്‍ക്കും ഞെ​ട്ട​ല്‍ സ​മ്മാ​നി​ച്ചെ​ന്നും പു​തി​യ ചു​മ​ത​ല ന​ന്നാ​യി ത​ന്നെ നി​ര്‍വ​ഹി​ക്കു​മെ​ന്നും ലി​ട്ട​ണ്‍ ദാ​സ് പ​റ​ഞ്ഞു. അ​ഫ്ഗാ​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ജൂ​ലാ​യ് എ​ട്ടി​ന് ന​ട​ക്കും. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം ജൂ​ലാ​യ് 11-നാ​ണ്. അ​ടു​ത്ത ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ചാ​ല്‍ മാ​ത്ര​മേ ബം​ഗ്ലാ​ദേ​ശി​ന് പ​ര​മ്പ​ര നേ​ടാ​നാ​കൂ.

ക​ഴി​ഞ്ഞ മാ​സം അ​ഫ്ഗാ​നി​സ്താ​നെ​തി​രാ​യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ റെ​ക്കോ​ഡ് വി​ജ​യം നേ​ടി​യ ബം​ഗ്ലാ​ദേ​ശ് ടീ​മി​നെ ന​യി​ച്ച​ത് ലി​ട്ട​ണ്‍ ദാ​സാ​ണ്. 546 റ​ണ്‍സി​നാ​ണ് ബം​ഗ്ലാ​ദേ​ശ് അ​ഫ്ഗാ​നെ ത​ക​ര്‍ത്ത​ത്. വ​രാ​നി​രി​ക്കു​ന്ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ലും ലി​ട്ട​ണ്‍ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് ക​ളി​ക്കു​ക.

ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് മൂ​ന്നു മാ​സം മാ​ത്രം ബാ​ക്കി​നി​ല്‍ക്കെ​യാ​ണ് മു​പ്പ​ത്തി​നാ​ലു​കാ​ര​നാ​യ ത​മീ​മി​ന്‍റെ അ​പ്ര​തീ​ക്ഷി​ത പ്ര​ഖ്യാ​പ​നം. ഇ​ന്ന​ലെ തീ​രു​മാ​നം പി​ന്‍വ​ലി​ച്ചെ​ങ്കി​ലും വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യം പു​തി​യ നാ​യ​ക​ന്‍ ലി​ട്ട​ണെ ചൊ​ടി​പ്പി​ച്ചു. മു​ന്‍ നാ​യ​ക​നെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ ചോ​ദി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ മു​റി​യി​ല്‍നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​മെ​ന്ന് ലി​റ്റ​ണ്‍ ദാ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍കി.

അ​ഫ്ഗാ​നെ​തി​രാ​യ മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നാ​ണ് ഞാ​ന്‍ ഇ​വി​ടെ വ​ന്നി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ത​മീ​മി​നെ​ക്കു​റി​ച്ച് നി​ങ്ങ​ള്‍ ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചാ​ല്‍, മ​റു​പ​ടി ന​ല്‍കാ​ന്‍ എ​ന്നെ​ക്കാ​ള്‍ അ​നു​യോ​ജ്യ​ര്‍ ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റോ പ​രി​ശീ​ല​ക​നോ ആ​ണ്. ഞാ​ന്‍ ഇ​വി​ടെ​നി​ന്നു പോ​കും- ലി​ട്ട​ണ്‍ പ​റ​ഞ്ഞു.

""അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ര​മി​ക്ക​ല്‍ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്കാ​ണ് ഞാ​ന്‍ അ​റി​ഞ്ഞ​ത്. തീ​ര്‍ച്ച​യാ​യും ഞാ​ന്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഒ​രു​പാ​ട് ക​ളി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹം അ​ങ്ങ​നെ ഒ​രു തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് ആ​രും ക​രു​തി​യി​ല്ല. പ​ക്ഷേ മൂ​ത്ത സ​ഹോ​ദ​ര​ന്‍ എ​ടു​ത്ത തീ​രു​മാ​നം ടീ​മി​ലെ അം​ഗ​ങ്ങ​ള്‍ മാ​നി​ക്കു​ന്നു. ഒ​രു ക​ളി​ക്കാ​ര​നും ആ​രും പ​ക​ര​മാ​വി​ല്ല. ത​മീം ഇ​ഖ്ബാ​ലി​നും ഇ​തു ബാ​ധ​ക​മാ​ണ്.'' ലി​റ്റ​ണ്‍ ദാ​സ് പ​റ​ഞ്ഞു. ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റി​ല്‍ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് നി​ര​വ​ധി റി്പ്പോ​ര്‍ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഐ​പി​എ​ല്ലി​ല്‍ പ​ങ്കെ​ടു​ക്കാത്ത​വ​ര്‍ക്ക് 50 ല​ക്ഷം

അ​തേ​സ​മ​യം, ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ക​ളി​ക്കാ​തി​രു​ന്ന​തി​ന് താ​ര​ങ്ങ​ള്‍ക്ക് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍ഡ് 50 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം ന​ല്‍കി്. സൂ​പ്പ​ര്‍ താ​രം ഷാ​ക്കി​ബ് അ​ല്‍ ഹ​സ​ന്‍, ലി​ട്ട​ണ്‍ ദാ​സ്, ട​സ്കി​ന്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ക്കാ​ണ് പാ​രി​തോ​ഷി​കം ന​ല്‍കി​യ​ത്.

ഐ​പി​എ​ല്‍ 2023 സ​മ​യ​ത്ത് ബം​ഗ്ലാ​ദേ​ശ് അ​യ​ര്‍ല​ന്‍ഡു​മാ​യി ടെ​സ്റ്റ്, ട്വ​ന്‍റി പ​ര​മ്പ​ര​ക​ള്‍ ക​ളി​ച്ചി​രു​ന്നു. രാ​ജ്യ​ത്തി​നു വേ​ണ്ടി ക​ളി​ക്കു​ന്ന​തി​ലാ​വ​ണം ഓ​രോ ക​ളി​ക്കാ​ര​നും ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ഓ​പ്പ​റേ​ഷ​ന്‍സ് ചീ​ഫ് ജ​ലാ​ല്‍ യൂ​സ​ഫ് പ​റ​ഞ്ഞു. ഐ​പി​എ​ല്ലി​ല്‍ കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ താ​ര​ങ്ങ​ളാ​യി​രു​ന്നു ഷാ​ക്കി​ബ് അ​ല്‍ ഹ​സ​നും ലി​റ്റ​ന്‍ ദാ​സും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com