വനിതാ ട്വന്‍റി-20 ലോകകപ്പ്: ഔദ്യോഗിക സ്‌കോററായി യുഎഇ മലയാളി ഷിനോയ് സോമൻ

2009ൽ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പാക്കിസ്ഥാൻ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിലാണ് ഷിനോയ് സ്‌കോററായി അരങ്ങേറ്റം കുറിച്ചത്
UAE malayali shinoy soman selected as women twenty-20 official scorer
ഷിനോയ് സോമൻ
Updated on

ദുബായ്: ഐ സി സി വനിത ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗണ്സിലിന്‍റെ ഔദ്യോഗിക സ്‌കോററായി യു എ ഇ യിലെ പ്രവാസി മലയാളി മാവേലിക്കര സ്വദേശി ഷിനോയ് സോമൻ നിയമിതനായി. പാക്കിസ്ഥാൻ, ന്യൂസിലൻഡ് , ശ്രീലങ്ക എന്നീ ടീമുകൾക്കെതിരെയുള്ള ഇന്ത്യയുടെ മത്സരങ്ങളിലാണ് ഷിനോയ് സ്കോറിങ്ങ് ചുമതല നിർവഹിക്കുന്നത്. 2009ൽ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പാക്കിസ്ഥാൻ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിലാണ് ഷിനോയ് സ്‌കോററായി അരങ്ങേറ്റം കുറിച്ചത്.

ഏഷ്യ കപ്പ് , ഐപിഎൽ, പിഎസ്എൽ , 20-ട്വൻറി ലോകകപ്പ്, പാക്കിസ്ഥാൻ, ഓസ്‌ട്രേലിയ , ശ്രീലങ്ക, യുഎഇ , അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങൾ എന്നിവയിൽ സ്‌കോററായി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാ കപ്പ് ട്വൻറി-20 അണ്ടർ 19 മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.

മാവേലിക്കര തഴക്കര മൊട്ടയ്‌ക്കൽ സോമൻറെയും ശ്യാമളയുടെയും മകനായ ഷിനോയ് ദുബായ് ക്യാപിറ്റോൾ ഹോട്ടൽ സെയിൽസ് ഡയറക്ടറാണ്. ഭാര്യ പ്രിയ. റയാൻ, തഷിൻ, ഫിയോന എന്നിവരാണ് മക്കൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com