

വൈഭവ് സൂര്യവംശി
മുംബൈ: ഇംഗ്ലണ്ട്-അയർലൻഡ് പര്യടനത്തിനായുള്ള ഇന്ത്യയുടെ ടി-20 ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യർ ടീമിനെ നയിക്കും. തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസണും ടീമിൽ തുടരും. ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷകൾ സഫലമാക്കിക്കൊണ്ട് വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ടി20 ലോകകപ്പ് നേടിത്തന്ന സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ജസ്പ്രീത് ബുമ്രയ്ക്ക് അയർലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഏഷ്യൻ ഗെയിംസ് ടീമിൽ ബുമ്രയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ എന്നിവർ ടീമിലില്ല.
രണ്ടു വർഷത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ശ്രേയസ് അയ്യർ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നത്. 2023 ഡിസംബറിലാണ് അയ്യർ അവസാനമായി ടി-20 ടീമിൽ കളിച്ചത്. ഐപിഎല്ലിലെ ഗംഭീര പ്രകടനമാണ് ശ്രേയസിന് വീണ്ടും ടി20യിലേക്കുള്ള വാതിൽ തുറന്നത്.
അതേസമയം, പരുക്കേറ്റ വിരാട് കോലിയെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൺഡൗൺ ബാറ്ററായ കോലിക്കു പകരം ഓപ്പണറായ യശസ്വി ജയ്സ്വാളിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ടീം- ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ശിവം ദുബെ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്.
ഏഷ്യൻ ഗെയിംസ് ടീം- ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ശിവം ദുബെ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്.
ഏകദിന ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ.