'ഒരു മര‍്യാദ ഒക്കെ വേണ്ടെ, ഇങ്ങനെ തല്ലാതെടാ'; ഇന്ത‍്യൻ ബൗളർമാരെ അടിച്ചൊതുക്കി വൈഭവ്| Video

പേസർമാരായ ഹർഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും അർഷ്ദീപ് സിങ്ങും പന്തെറിഞ്ഞിട്ടും വൈഭവിനെ തളയ്ക്കാനായില്ല
vaibhav suryavanshi aggresive batting against indian bowlers in net practice before england series

വൈഭവ് സൂര‍്യവംശി

Updated on

ലണ്ടൻ: വെറും 15ാം വയസിൽ ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിക്കുന്ന പ്രകടനവുമായി വരവറിയിച്ച താരമാണ് യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര‍്യവംശി. 2026ലെ ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തോടെയാണ് താരത്തിന് ഇന്ത‍്യൻ സീനിയർ ടീമിലേക്ക് വിളിയെത്തിയത്.

ഇപ്പോഴിതാ ജൂലൈ ഒന്നിന് ഇംഗ്ലണ്ടിനെതിരേ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത‍്യൻ ബൗളർമാരെ നെറ്റ്സിൽ മാറി മാറി തല്ലിതകർക്കുന്ന വൈഭവിന്‍റെ വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. പേസർമാരായ ഹർഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും അർഷ്ദീപ് സിങ്ങും പന്തെറിഞ്ഞിട്ടും വൈഭവിനെ തളയ്ക്കാനായില്ല.

നല്ല പന്തുകൾ ബഹുമാനിച്ചും മോശം പന്തുകൾ അടിച്ചു പറത്തിയും നെറ്റ്സിൽ തകർത്താടുന്ന വൈഭവിനെയാണ് കാണാനാകുന്നത്. ഇംഗ്ലണ്ട് പരമ്പരയിൽ കന്നി മത്സരത്തിന് അവസരം ലഭിച്ചാൽ ഇതേ ഫോം താരത്തിന് നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

വൈഭവിനെതിരേ ഇംഗ്ലണ്ടിന് തന്ത്രങ്ങൾ ഉണ്ടെന്നും അവ താരത്തിനെതിരേ പ്രയോഗിക്കുമെന്നും ഇംഗ്ലണ്ട് ക‍്യാപ്റ്റൻ ഹാരി ബ്രൂക്ക് പറഞ്ഞു. ഇംഗ്ലണ്ടിനെതിരേ വൈഭവിന് അവസരം ലഭിച്ചാൽ ഇന്ത‍്യയ്ക്കു വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായ കുറഞ്ഞ താരമെന്ന നേട്ടം വൈഭവിനെ തേടിയെത്തും. അതോടെ 16ാം വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഐതിഹാസിക താരം സച്ചിൻ ടെൻഡുൾക്കറുടെ റെക്കോഡ് മറികടക്കുകയും ചെയ്യാം.

logo
Metro Vaartha
www.metrovaartha.com