ഇതിഹാസങ്ങൾ ധരിച്ച മൂന്നാം നമ്പർ ഇന്ത‍്യൻ ജേഴ്സി ഇനി 15 കാരൻ വൈഭവിന് സ്വന്തം; സ്വപ്നം യഥാർഥ‍്യമായെന്ന് താരം| video

ഇന്ത‍്യൻ ടീമിന്‍റെ ത്രോഡൗൺ സ്പെഷ‍്യലിസ്റ്റ് രഘുവാണ് വൈഭവിന് ജേഴ്സി കൈമാറിയത്
vaibhav suryavanshi gets indian cricket team jersey

വൈഭവ് സൂര‍്യവംശി

Updated on

ന‍്യൂഡൽഹി: അങ്ങനെ ദീർഘ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര‍്യവംശിക്ക് ഇന്ത‍്യൻ ജേഴ്സി ലഭിച്ചു. ഇന്ത‍്യൻ ടീമിന്‍റെ ത്രോഡൗൺ സ്പെഷ‍്യലിസ്റ്റ് രഘുവാണ് വൈഭവിന് ജേഴ്സി കൈമാറിയത്.

ഇതിന്‍റെ വിഡിയോ ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ വൈറലാണ്. മൂന്നാം നമ്പർ‌ ജേഴ്സിയാണ് വൈഭവിന് ബിസിസിഐ നൽകിയിരിക്കുന്നത്. ഐതിഹാസിക താരങ്ങളായ സുരേഷ് റെയ്നയും ഹർഭജൻ സിങ്ങും ധരിച്ച മൂന്നാം നമ്പർ ജേഴ്സി തന്നെയാണ് വൈഭവനിും ലഭിച്ചിരിക്കുന്നത്.

കുട്ടികാലം മുതൽ കാത്തിരുന്ന സ്വപ്നമാണിതെന്നായിരുന്നു ജേഴ്സി ലഭിച്ച ശേഷം 15 കാരൻ വൈഭവിന്‍റെ പ്രതികണം. വാക്കുകളിൽ കൂടി പറയാൻ ബുദ്ധിമുട്ടാണ്. ഞാൻ ആദ‍്യമായി ക്രിക്കറ്റ് ബാറ്റെടുത്ത് ഗ്രൗണ്ടിൽ പരിശീലനം തുടങ്ങിയതിന്‍റെ കാരണം ഒരു ദിവസം ഇന്ത‍്യൻ ജേഴ്സി അണിയാൻ വേണ്ടിയായിരുന്നു. ആ സ്വപ്നം യഥാർഥ‍്യമായിരിക്കുന്നു. വൈഭവ് പറഞ്ഞു.

അ‍യർലൻഡിനെതിരായ ടീമിൽ വൈഭവ് ഇടം നേടിയിട്ടുണ്ടെങ്കിലും മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ തുടങ്ങിയ താരങ്ങൾ ഉള്ളതിനാൽ വൈഭവിന് അവസരം ലഭിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

logo
Metro Vaartha
www.metrovaartha.com