'പഠിക്കാൻ സമയം കിട്ടിയില്ല'; വൈഭവ് സൂര്യവംശി ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതുന്നില്ല

ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ പോഡ്ഡാർ ഇന്‍റർനാഷണൽ സ്കൂളിലാണ് വൈഭവിന്‍റെ പരീക്ഷ.
Vaibhav Suryavanshi to skip 10nth exam

'പഠിക്കാൻ സമയം കിട്ടിയില്ല'; വൈഭവ് സൂര്യവംശി ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതുന്നില്ല

File Photo

Updated on

ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതിയേക്കില്ല. 14കാരനായ വൈഭവ് അണ്ടർ-19 ലോകകപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച വച്ചതിനു തൊട്ടു പിന്നാലെയാണ് വൈഭവ് പത്താം ക്ലാസ് പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ് കൈപ്പറ്റിയത്. എന്നാൽ ക്രിക്കറ്റ് ടൂർണമെന്‍റുകളിൽ സജീവമായിരുന്നതിനാൽ വീട്ടിൽ നിന്നും സ്കൂളിൽ നിന്നും അകന്നു നിൽക്കേണ്ടി വന്നതിനാൽ പരീക്ഷയ്ക്കു വേണ്ടി പഠിക്കുകയോ തയാറാകുകയോ ചെയ്തിട്ടില്ലെന്നും അതിനാൽ ഇത്തവണ പരീക്ഷ എ‍ഴുതുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ.

ബിഹാറിലെ താജ്പുർ സ്വദേശിയായ വൈഭവ് മോഡസ്റ്റി സ്കൂളിലെ വിദ്യാർഥിയാണ്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ പോഡ്ഡാർ ഇന്‍റർനാഷണൽ സ്കൂളിലാണ് വൈഭവിന്‍റെ പരീക്ഷ. വൈഭവിന്‍റെ പിതാവ് സഞ്ജീവ് സൂര്യവംശിയോട് സംസാരിച്ചപ്പോൾ വൈഭവ് പരീക്ഷയെഴുതില്ലെന്ന് തീരുമാനിച്ചതായി വ്യക്തമാക്കിയെന്ന് മോഡസ്റ്റി സ്കൂൾ ഡയറക്റ്റർ ആദർശ് കുമാർ പിന്‍റു പറയുന്നു.

അണ്ടർ -19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ 80 ബോളുകളിൽ നിന്ന് 15 ഫോറുകളും 15 സിക്സുകളും ഉൾപ്പെടെയാണ് 175 റൺസാണ് വൈഭവ് അടിച്ചെടുത്തത്. അണ്ടർ -19 ലോകകപ്പിലെ ഒറ്റ ഇന്നിങ്ങ്സിലെ ഏറ്റവും വലിയ റൺവേട്ടയാണിത്. ടൂർണമെന്‍റിൽ 25 ഇന്നിങ്സിൽ 1412 റൺസ് വൈഭവ് സ്വന്തമാക്കിയത്. നാല് സെഞ്ചുറികളും 7 അർധസെഞ്ചുറികളും ഉൾപ്പെടെയാണിത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com