വൈഭവിന് 15 തികഞ്ഞു; ഇനി ഇന്ത‍്യൻ ടീമിൽ കളിക്കാം

ഇന്ത‍്യൻ കുപ്പായത്തിൽ വൈഭവിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ
vaibhav suryavanshi turns 15; eligible for indian senior team selection

 വൈഭവ് സൂര‍്യവംശി

Updated on

ന‍്യൂഡൽഹി: 15-ാം ജന്മദിനം ആഘോഷിച്ചതോടെ സീനിയർ ഇന്ത‍്യൻ ടീമിലേക്കുള്ള സെലക്ഷന് അർ‌ഹത നേടി യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര‍്യവംശി. ഇനി അന്താരാഷ്ട്ര ക്രിക്കറ്റിൽ വൈഭവിന് തകർത്തടിക്കാം.

ഇന്ത‍്യൻ കുപ്പായത്തിൽ വൈഭവിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. അന്താരാഷ്ട്ര മത്സരങ്ങളിലോ ഐസിസി ടൂർണമെന്‍റുകളിലോ കളിക്കണമെങ്കിൽ ഒരു താരത്തിന് 15 വയസ് തികഞ്ഞിരിക്കണമെന്നാണ് ഐസിസി നിയമം.

ആഭ‍്യന്തര ക്രിക്കറ്റിലും അണ്ടർ 19 ക്രിക്കറ്റിലും വൈഭവ് തന്‍റെ കഴിവ് ഇതിനോടകം തന്നെ പുറത്തെടുത്തിട്ടുണ്ട്. ഐപിഎല്ലിലും സമാന പ്രകടനം കാഴ്ചവച്ച് വൈഭവ് ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിൽ എത്തിച്ചിരുന്നു. ഇത്തവണ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയാണ് വൈഭവ് കളിക്കുന്നത്. റിയാൻ പരാഗാണ് രാജസ്ഥാന്‍റെ ക‍്യാപ്റ്റൻ.

logo
Metro Vaartha
www.metrovaartha.com