

ക്രിസ്റ്റ്യാനോ റൊണാൾഡോ,
പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാംപ് വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളോട് തട്ടിക്കയറി പോർച്ചുഗൽ കോച്ച് ഹോർഹേ ജീസസ്. നോർവേയുമായുള്ള മത്സരത്തിനു ശേഷം എന്താണ് സംഭവിച്ചതെന്ന് വിശദമായി പറയാമെന്നും കോച്ച് പറഞ്ഞു. നിലവിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ റൊണാൾഡോയോട് മാപ്പ് പറയുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യമാണ് ജീസസിനെ കുപിതനാക്കിയത്.
എന്തിന് മാപ്പ് പറയണം. എന്തു കാരണം കൊണ്ട് മാപ്പ് പറയണം. കളിക്കാരുടെ വാം അപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നമാണിത്. അതിന്‍റെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. എങ്കിലും എന്തിന് വേണ്ടി ആരോട് ഞാൻ മാപ്പ് പറയണമെന്നാണ് നിങ്ങൾ പറയുന്നതെന്നും ഇതെന്തൊരു വിചിത്രമായ കാര്യമാണെന്നും ജീസസ് പറഞ്ഞു.
ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. ഞാനാണ് കോച്ച്. ഞാനാണ് ആരെയൊക്കെ വിളിക്കണമെന്ന് തീരുമാനിക്കുന്നത്. പരിശീലകൻ എന്ന നിലയിൽ എനിക്ക് വിട്ടുവീഴ്ച ചെയ്യാനാകാത്ത നിമിഷങ്ങളുണ്ടാകും. ഇതിൽ കൂടുതൽ ഇപ്പോൾ ഈ വിഷയത്തിൽ പറയാൻ ആകില്ലെന്നും ജീസസ് പറഞ്ഞു.