ബംഗ്ലാദേശിനെ തോൽപ്പിച്ച പാക്കിസ്ഥാൻ ലോകകപ്പിൽ സെമി ഫൈനൽ സാധ്യത നിലനിർത്തി. എന്നാൽ, ബംഗ്ലാദേശ് ഇതോടെ ടൂർണമെന്‍റിൽ നിന്നു പുറത്താകുന്ന ആദ്യത്തെ ടീമായും മാറി.
ബുധനാഴ്ച നടക്കുന്ന ദക്ഷിണാഫ്രിക്ക - ന്യൂസിലൻഡ് മത്സരം ഉൾപ്പെടെ, സെമി ഫൈനലിനു മുൻപ് 14 മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത് . പാക്കിസ്ഥാന്‍റെ വിജയം കൂടാതെ, ന്യൂസിലൻഡിന്‍റെ ഇരട്ട തോൽവിയും ഓസ്ട്രേലിയയുടെ തിരിച്ചുവരവുമെല്ലാം പോയിന്‍റ്സ് ടേബിളിലെ മത്സരം കടുപ്പിക്കുകയാണ്.
ഇപ്പോഴത്തെ അവസ്ഥയിൽ സെമി ഫൈനൽ ഏറെക്കുറെ ഉറപ്പിച്ച ടീമുകൾ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മാത്രം.
ഓരോ ടീമുകളുടെയും സാധ്യത പരിശോധിക്കാം:
ജയം/തോൽവി: 6-0
പോയിന്‍റ്: 12
നെറ്റ് റൺ റേറ്റ്: +1.405
ശേഷിക്കുന്ന മൂന്നു മത്സരങ്ങളിൽ ഒരു ജയം മാത്രം മതി സെമി ഫൈനൽ ഉറപ്പാക്കാൻ. എന്നാൽ, മൂന്നു കളിയിലും തോറ്റാൽപ്പോലും പുറത്താകാൻ സാധ്യത കുറവ്.
ശേഷിക്കുന്ന മത്സരങ്ങൾ: ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ്
ജയം/തോൽവി: 5-1
പോയിന്‍റ്: 10
നെറ്റ് റൺ റേറ്റ്: +2.032
നെതർലൻഡ്സിനോടു തോറ്റെങ്കിലും, മറ്റ് ഏതു ടീമിനെക്കാൾ ഉയർന്ന നെറ്റ് റൺറേറ്റ് അവർക്കു സ്വന്തമാണ്. ബാറ്റിങ് നിരയുടെ കരുത്ത് തന്നെയാണ് അതവർക്കു നേടിക്കൊടുത്തത്. സാങ്കേതികമായി സെമിയിൽ കടക്കാൻ രണ്ടു ജയം കൂടി വേണമെങ്കിലും, ഒരു ജയത്തോടെ തന്നെ അവർക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം.
ശേഷിക്കുന്ന മത്സരങ്ങൾ: ന്യൂസിലൻഡ്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ
ജയം/തോൽവി: 4-2
പോയിന്‍റ്: 8
നെറ്റ് റൺ റേറ്റ്: +1.232
ന്യൂസിലൻഡിന് അവസാന മത്സരങ്ങളെല്ലാം കടുപ്പമേറിയ ടീമുകളുമായാണ്. ഇതിൽ ഒന്നോ രണ്ടോ മത്സരങ്ങൾ വലിയ മാർജിനിൽ തോറ്റാൽ മാത്രമാണ് അവരുടെ സെമി സാധ്യത മങ്ങുക.
ശേഷിക്കുന്ന മത്സരങ്ങൾ: ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, ശ്രീലങ്ക
ജയം/തോൽവി: 4-2
പോയിന്‍റ്: 8
നെറ്റ് റൺ റേറ്റ്: +0.970
അഞ്ച് വട്ടം ലോക ചാംപ്യൻമാരായ ഓസ്ട്രേലിയ, മോശം തുടക്കത്തിനു ശേഷം ഏറ്റവും കൃത്യമായ സമയത്താണ് പീക്ക് ഫോമിലേക്കുയർന്നിരിക്കുന്നത്. സെമിയിലെത്താൻ രണ്ടു ജയങ്ങൾ ഇനി വേണം.
ശേഷിക്കുന്ന മത്സരങ്ങൾ: ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്
ജയം/തോൽവി: 3-4
പോയിന്‍റ്: 6
നെറ്റ് റൺ റേറ്റ്: -0.024
നേരിയ സെമി ഫൈനൽ സാധ്യത മാത്രമാണ് പാക്കിസ്ഥാനുള്ളത്. ശേഷിക്കുന്ന രണ്ടു കളിയും ജയിച്ചാൽ മാത്രം പോരാ, ന്യൂസിലൻഡും അഫ്ഗാനിസ്ഥാനും ശേഷിക്കുന്ന മത്സരങ്ങൾ തോൽക്കുക കൂടി വേണം പാക്കിസ്ഥാന് സെമിയിലെത്താൻ.
ശേഷിക്കുന്ന മത്സരങ്ങൾ: ന്യൂസിലൻഡ്, ഇംഗ്ലണ്ട്
ജയം/തോൽവി: 3-3
പോയിന്‍റ്: 6
നെറ്റ് റൺ റേറ്റ്: -0.718
മൂന്നു മുൻ ചാംപ്യൻമാരെ തോൽപ്പിച്ച അഫ്ഗാനിസ്ഥാൻ ഈ ടൂർണമെന്‍റിൽ ഏറ്റവും ആവേശം വിതറിയ ടീമാണ്. പക്ഷേ, സെമിയിലെത്താൻ ഇനി മൂന്നു ജയം കൂടി വേണം, ഒപ്പം, ഇംഗ്ലണ്ട് ഓസ്ട്രേലിയയെ തോൽപ്പിക്കുകയും വേണം.
ശേഷിക്കുന്ന മത്സരങ്ങൾ: നെതർലൻഡ്സ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക
ജയം/തോൽവി: 2-4
പോയിന്‍റ്: 4
നെറ്റ് റൺ റേറ്റ്: -0.275
നാലു തോൽവിയുമായി ശ്രീലങ്ക ടൂർണമെന്‍റിൽ നിന്ന് ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു, സാങ്കേതികമായി മാത്രമാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. ശേഷിക്കുന്ന മൂന്നു മത്സരങ്ങളും അവർ ജയിക്കുകയും, ഓസ്ട്രേലിയയും ന്യൂസിലൻഡും പരമാവധി തോൽക്കുകയും ചെയ്യുക എന്നതാണ് ആ നേരിയ സാധ്യത.
ശേഷിക്കുന്ന മത്സരങ്ങൾ: ഇന്ത്യ, ബംഗ്ലാദേശ്, ന്യൂസിലൻഡ്
ജയം/തോൽവി: 2-4
പോയിന്‍റ്: 4
നെറ്റ് റൺ റേറ്റ്: -1.277
അഫ്ഗാനിസ്ഥാനെപ്പോലെ കാണികളുടെ ഹൃദയം കവർന്ന ടീം. പക്ഷേ, അവരും സാങ്കേതികമായി മാത്രമാണ് ടൂർണമെന്‍റിൽ തുടരുന്നത്. സെമിയിലെത്തണമെങ്കിൽ ബാക്കി മൂന്നു മത്സരങ്ങളും ജയിക്കും, ഓസ്ട്രേലിയയും ന്യൂസിലൻഡും തുടർച്ചയായി തോൽക്കുകയും വേണം.
ശേഷിക്കുന്ന മത്സരങ്ങൾ: അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ഇന്ത്യ
ജയം/തോൽവി: 1-6
പോയിന്‍റ്: 2
നെറ്റ് റൺ റേറ്റ്: -1.446
ജയം/തോൽവി: 1-5
പോയിന്‍റ്: 2
നെറ്റ് റൺ റേറ്റ്: -1.652
ലോകകപ്പിൽ ഒരു ചാംപ്യൻ ടീമിനു നേരിടേണ്ടി വന്നിട്ടുള്ള ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇംഗ്ലണ്ട് ഇപ്പോൾ കടന്നുപോകുന്നത്. എന്നാൽ, പുറത്തായ ബംഗ്ലാദേശിനെക്കാൾ താഴെയാണെങ്കിലും അദ്ഭുതങ്ങൾ സംഭവിച്ചാൽ അവർക്ക് ഇനിയും സെമിയിലേക്ക് നേരിയ സാധ്യതയുണ്ട്. അതിനു ശേഷിക്കുന്ന മൂന്നു കളി നല്ല മാർജിനിൽ ജയിച്ച് നെറ്റ് റൺ റേറ്റ് വർധിപ്പിക്കണം. എങ്കിലും മറ്റു മത്സരങ്ങളുടെ ഫലങ്ങൾ കൂടി ആശ്രയിച്ചായിരിക്കും അവരുടെ സാധ്യത.
ശേഷിക്കുന്ന മത്സരങ്ങൾ: ഓസ്ട്രേലിയ, നെതർലൻഡ്സ്, പാക്കിസ്ഥാൻ