വിനേഷ് ഫോഗട്ടിനെ ഏഷ്യൻ ഗെയിംസ് യോഗ്യതാ റൗണ്ടിൽ പങ്കെടുപ്പിക്കുന്നതിനെതിരേ റെസ്‌ലിങ് ഫെഡറേഷൻ സുപ്രീം കോടതിയിൽ

മേയ് 29ന് സുപ്രീം കോടതി ഹർജി പരിഗണിക്കും
wrestling federation moves supreme court against delhi hc order allowing vinesh phogat to participate in asian games selection trials

വിനേഷ് ഫോഗട്ട്

Updated on

ന‍്യൂഡൽഹി: ഇന്ത‍്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ‍്യൻ ഗെയിംസ് യോഗ‍്യതാ റൗണ്ടിൽ മത്സരിക്കുന്നതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് റെസ്‌ലിങ് ഫെഡറേഷൻ. മേയ് 29ന് സുപ്രീം കോടതി ഹർജി പരിഗണിക്കും.

മേയ് 30,31 തീയതികളിലായാണ് ഏ‍ഷ‍്യൻ ഗെയിംസിനായുള്ള ട്രയൽ ആരംഭിക്കുന്നത്. നേരത്തെ ട്രയലിൽ പങ്കെടുക്കാൻ വിനേഷ് ഫോഗട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ സുപ്രീം കോടതിയിൽ വിനേഷ് ഫോഗട്ടിനെതിരേ ഹർജി സമർപ്പിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com