സെയ്ഫെർട്ടിനും ഫിലിപ്പ്സിനും മുന്നിൽ വീണു; അഞ്ചാം മത്സരം തോറ്റെങ്കിലും കിവീസിനെതിരായ പരമ്പര സ്വന്തമാക്കി ഇന്ത‍്യ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ നിശ്ചിത 20 ഓവറിൽ ഉയർത്തിയ 192 റൺസ് വിജയലക്ഷ‍്യം ന‍്യൂസിലൻഡ് 18 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെ മറികടന്നു
India vs new zeland 5th t20 match updates

മത്സരത്തിൽ നിന്നും

Updated on: 

ഹാമിൽടൺ: ന‍്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ഇന്ത‍്യ‍യ്‌ക്ക് തോൽവി. എന്നാൽ ആദ‍്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഇന്ത‍്യ 3-2ന് പരമ്പര സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യ നിശ്ചിത 20 ഓവറിൽ ഉയർത്തിയ 192 റൺസ് വിജയലക്ഷ‍്യം ന‍്യൂസിലൻഡ് 18 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെ മറികടന്നു.

50 പന്തിൽ 11 ബൗണ്ടറിയും 5 സിക്സും അടക്കം 93 റൺസ് അടിച്ചെടുത്ത ടിം സെയ്ഫെർട്ടിന്‍റെ മികച്ച പ്രകടനത്തിന്‍റെ ബലത്തിലാണ് ന‍്യൂസിലൻ‌ഡ് വിജയിച്ചത്. സെയ്ഫെർട്ടിനു പുറമെ ഡാരിൽ മിച്ചൽ 16 പന്തിൽ നിന്നും 29 റൺസെടുത്ത് പുറത്തായപ്പോൾ ഗ്ലെൻ ഫിലിപ്പ്സ് 38 പന്തിൽ 65 റൺസ് നേടി പുറത്താകാതെ നിന്നു.

<div class="paragraphs"><p>ടിം സെയ്ഫെർട്ട്</p></div>

ടിം സെയ്ഫെർട്ട്

വെടിക്കെട്ട് ബാറ്റർ ഫിൻ‌ അലന് ഇത്തവണ തിളങ്ങാനായില്ല. 3 പന്തുകൾ നേരിട്ട താരം 2 റൺസാണ് ആകെ നേടിയത്. ഇന്ത‍്യയ്ക്കു വേണ്ടി മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും പേസർ അർഷ്ദീപ് സിങ്ങും നിതീഷ് കുമാർ റെഡ്ഡിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

വിജയലക്ഷ‍്യം പിന്തുടർന്ന് ബാറ്റേന്തിയ കിവീസിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ‍്യ ഓവർ 6 റൺസ് മാത്രം വിട്ടുകൊടുത്ത് ഭുവനേശ്വർ കുമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു. പിന്നാലെ രണ്ടാം ഓവറിൽ അർഷ്ദീപ് സിങ് ഫിൻ അലനെ പുറത്താക്കി ആദ‍്യ പ്രഹരമേൽപ്പിച്ചു. ഇതോടെ രണ്ടോവർ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 10 റൺസെന്ന നിലയിലായി ന‍്യൂസിലൻഡ്.

മൂന്നാം ഓവർ എറിഞ്ഞ ഭുവി 3 ഡോട്ട് ബോളുകൾ അടക്കം 5 റൺസ് മാത്രമാണ് വഴങ്ങിയത്. പിന്നീട് അർഷ്ദീപിന്‍റെ ഓവറിൽ നമൻ ധിർ സെയ്ഫെർ‌ട്ടിന്‍റെ ക‍്യാച്ച് കൈവിട്ടത് തിരിച്ചടിയായി. പവർപ്ലേ പൂർത്തിയാകുന്നതിനു മുൻപേ ക‍്യാപ്റ്റൻ ശ്രേയസ് അയ്യർ യോർക്കർ സ്പെഷ‍്യലിസ്റ്റ് പ്രിൻസ് യാദവിനെ കൊണ്ടുവന്നെങ്കിലും ആദ‍്യ രണ്ടു പന്തും സിക്സർ പറത്തിയാണ് ഡാരിൽ മിച്ചൽ സ്വാഗതം ചെയ്തത്.

മത്സരത്തിന്‍റെ ആറാം ഓവറിൽ ഭുവനേശ്വറിനെ 2 സിക്സും 2 ബൗണ്ടറിയും അടക്കം 20 റൺസടിച്ച് സെയ്ഫെർട്ട് സ്കോർബോർഡ് ഉയർത്തി. തന്‍റെ ആദ‍്യ ഓവർ തരക്കേടില്ലാതെ പന്തെറിഞ്ഞ വരുൺ‌ ചക്രവർത്തി രണ്ടാം ഓവറിൽ ഡാരിൽ മിച്ചലിന്‍റെ വിക്കറ്റെടുത്തത് ടീമിന് ആശ്വാസമായി. പവർപ്ലേ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 59 റൺസെന്ന നിലയിലായിരുന്നു കിവീസ്. മൂന്നാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്പ്സ് സെയ്ഫെർട്ടിനൊപ്പം ചേർന്ന് 50 റൺസ് സഖ‍്യമുണ്ടാക്കിയതോടെ ടീം സ്കോർ 150 കടന്നു.

കൂട്ടുകെട്ട് പൊളിക്കാൻ പാർട്ട് ടൈം ബൗളർ അഭിഷേക് ശർമയെ കൊണ്ടുവന്നെങ്കിലും പരീക്ഷണങ്ങളൊന്നും ഏറ്റില്ല. ഒടുവിൽ 15.3 ഓവറിലാണ് ടിം സെയ്ഫെർ‌ട്ട് പുറത്താകുന്നത്. നിതീഷ് കുമാർ റെഡ്ഡിക്കായിരുന്നു വിക്കറ്റ്. ഇതോടെ ഇന്ത‍്യയ്ക്ക് അൽപ്പം ആത്മവിശ്വാസം ലഭിച്ചെങ്കിലും പ്രതീക്ഷകളെ തകർത്ത് ഗ്ലെൻ ഫിലിപ്പ്സ് ബാറ്റേന്തിയതോടെ ന‍്യൂസിലൻഡ് അനായാസം വിജയത്തിലേക്ക് എത്തുകയായിരുന്നു. ബെവോൺ ജേക്കബ്സ് ഒരു റൺസെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യയ്ക്കു വേണ്ടി ഇഷാൻ കിഷൻ‌ (61), ശ്രേയസ് അയ്യർ (50) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഓപ്പണിങ് ബാറ്റർമാരായ സഞ്ജു സാംസണും (4), അഭിഷേക് ശർമയും (1) നിരാശപ്പെടുത്തിയപ്പോൾ നമൻ ധിറും (33), നിതീഷ് കുമാർ റെഡ്ഡിയും (22) ഭേദപ്പെട്ട സംഭാവനകൾ നൽകി. തിലക് വർയ്ക്കും (6) കാര‍്യമായ ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കാനായില്ല. ന‍്യൂസിലൻഡിനു വേണ്ടി ആദം മിൽനെ നാലു വിക്കറ്റും നേഥൻ സ്മിത്തും ബ്ലെയർ ടിക്ക്നറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.