റൊണാൾഡോയെ വിലക്കാനൊരുങ്ങി പോർച്ചുഗൽ ടീം; ഇളവ് ലഭിച്ചേക്കും

ദേശീയ ക്യാംപ് വിട്ടത് തന്‍റെ തെറ്റാണെന്ന് റൊണാൾഡോ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
Portugal team set to sanction Ronaldo; he may receive a reprieve

ക്രിസ്റ്റ്യാനോ റൊണാൾഡോ

File

Updated on: 

ലിസ്ബൺ: പോർച്ചുഗൽ താരം ക്രിസ്റ്റ‌്യാനോ റൊണാൾഡോയെ ആറു മാസത്തേക്ക് ടീമിൽ നിന്ന് വിലക്കാൻ നീക്കം. കോച്ച് ഹോർഹെ ജീസസുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് താരം ദേശീയ ക്യാംപ് വിട്ടത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. നോർവേയുമായുള്ള മത്സരത്തിൽ കളത്തിലിറങ്ങണമെന്ന് കോച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും മത്സരത്തിന്‍റെ ആദ്യ പകുതി മുതൽ വാം അപ് ചെയ്തിട്ടും കോച്ച് തന്നെ വിളിക്കാൻ തയാറായില്ലെന്നും വാക്കു പാലിച്ചില്ലെന്നും ആരോപിച്ചു കൊണ്ടുള്ള വിശദീകരണ കുറിപ്പ് റൊണാൾഡോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്തു.

പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്‍റെ നിയമങ്ങൾ പ്രകാരം ടീമിലുള്ള താരം കാരണങ്ങളില്ലാതെ പരിശീലന സെഷനിലോ മത്സരങ്ങളിലോ മറ്റു പ്രവർത്തനങ്ങളിലോ പങ്കെടുക്കാതെ വിട്ടു നിന്നാൽ ആറു മാസം വരെ വിലക്കും പിഴയും അഭിമുഖീകരിക്കേണ്ടി വരും.

ദേശീയ ക്യാംപ് വിട്ടതിന്‍റെ പേരിൽ സഹ താരങ്ങളോടും പോർച്ചുഗൽ ആരാധകരോടും റൊണാൾഡ് മാപ്പ് പറഞ്ഞിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിനെതിരേയുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ റൊണാൾഡോ ദേശീയ ക്യാംപ് വിട്ടത് തന്‍റെ തെറ്റാണെന്ന് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അതു കൊണ്ടു തന്നെ ഒരു പക്ഷേ അദ്ദേഹത്തിനെതിരേയുള്ള നടപടിയിൽ ഇളവുണ്ടായേക്കുമെന്നും നിരീക്ഷണങ്ങളുണ്ട്.

logo
Metro Vaartha
www.metrovaartha.com