വിമാനത്തിനകത്ത് ഇ-സിഗരറ്റ് വലി; യുസ്‌വേന്ദ്ര ചഹൽ വിവാദത്തിൽ| Video

ഇ- സിഗരറ്റ് വലിക്കുന്നതിന്‍റെ വിഡിയോ പുറത്തായതോടെ ചഹലിനെതിരേ രൂക്ഷ വിമർശനമാണ് സമൂഹമാധ‍്യമങ്ങളിൽ ഉയരുന്നത്
yuzvendra chahal caught smoking inside plane; video goes viral, controversy

യുസ്‌വേന്ദ്ര ചഹൽ

Updated on

അഹമ്മദാബാദ്: ഇന്ത‍്യൻ താരം യുസ്‌വേന്ദ്ര ചഹൽ വിമാനത്തിനകത്ത് ഇ സിഗരറ്റ് വലിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ പുറത്ത്. സംഭവം വിവാദമായതോടെ ചഹലിനെതിരേ രൂക്ഷ വിമർശനമാണ് സമൂഹമാധ‍്യമങ്ങളിൽ ഉയരുന്നത്.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ നടക്കുന്ന മത്സരത്തിനായി ഹൈദരാബാദിലേക്കുള്ള വിമാന യാത്രക്കിടെയാണ് വിഷയത്തിനാസ്പദമായ സംഭവം.

പഞ്ചാബ് കിങ്സ് താരം അർഷ്ദീപ് സിങ് തന്‍റെ സോഷ‍്യൽ മീഡിയയിലെ വ്ലോഗിലെ ദൃശ‍്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ആരാധകരുടെ വിമർശനം. എന്നാൽ ഈ വിഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ചഹലോ പഞ്ചാബ് കിങ്സ് ഫ്രാഞ്ചൈസിയോ സംഭവത്തോട് പ്രതികരിക്കാൻ തയാറായിട്ടില്ല.

നേരത്തെ രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് ഡ്രസ്സിങ് റൂമിലിരുന്ന് ഇ- സിഗരറ്റ് വലിച്ചത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും സമാന സംഭവം ആവർത്തിക്കുന്നത്. അന്ന് റിയാൻ‌ പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com