'മദ‍്യപാനം പൂർണമായി നിർത്തി'; വെളിപ്പെടുത്തലുമായി ഇന്ത‍്യൻ താരം ചഹൽ

ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സിന്‍റെ യ‍്യൂടൂബ് ഷോയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ചഹലിന്‍റെ തുറന്നു പറച്ചിൽ
yuzvendra chahal says he stopped drinking alcohol

യുസ്‌വേന്ദ്ര ചഹൽ

Updated on

ന‍്യൂഡൽഹി: മാർച്ച് 28ന് ആരംഭിക്കുന്ന ഇത്തവണത്തെ ഐപിഎൽ സീസണിന് തയാറെടുക്കുകയാണ് പഞ്ചാബ് കിങ്സ് താരം യുസ്‌വേന്ദ്ര ചഹൽ. 35കാരനായ താരം 2023ന് ശേഷം ഇന്ത‍്യൻ കുപ്പായത്തിൽ കളിച്ചിട്ടില്ല.

ഇപ്പോഴിതാ താൻ മദ‍്യപാനം പൂർണമായി അവസാനിപ്പിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചഹൽ. ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സിന്‍റെ യ‍്യൂടൂബ് ഷോയിൽ സംസാരിക്കുന്നതിനിടെയായിരുന്നു തുറന്നു പറച്ചിൽ.

ഈ വർഷം ശരീരത്തെ നന്നായി ശ്രദ്ധിക്കണമെന്നാണ് മനസ് പറയുന്നതെന്നും 6 മാസത്തിലേറെയായി താൻ മദ‍്യപിച്ചിട്ടെന്നും ചഹൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തോടെ തനിക്ക് പരുക്ക് പറ്റിയതായും അതിനാൽ സെമി ഫൈനലിലും ഫൈനലിലും ശരിയായ രീതിയിൽ ലെഗ് സ്പിൻ എറിയാൻ സാധിച്ചില്ലെന്നും ചഹൽ പറഞ്ഞു.

ടി20 ക്രിക്കറ്റിൽ ഇന്ത‍്യക്കു വേണ്ടി 96 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള താരമാണ് ചഹൽ. പങ്കാളിയായിരുന്ന ധനശ്രീ വർമയുമായുള്ള വിവാഹമോചനം മൂലം ജീവിതത്തിൽ പ്രതിസന്ധി നേരിട്ടെങ്കിലും കഴിഞ്ഞ തവണത്തെ ഐപിഎൽ സീസണിൽ 14 മത്സരങ്ങളിൽ നിന്നും 16 വിക്കറ്റുകൾ വീഴ്ത്താൻ താരത്തിന് കഴിഞ്ഞിരുന്നു.

174 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 221 വിക്കറ്റുകൾ വീഴ്ത്തി വിക്കറ്റ് വേട്ടകാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ചഹൽ.

logo
Metro Vaartha
www.metrovaartha.com