പൊതുഗതാഗത സംവിധാനം: എഐ സാങ്കേതികവിദ്യയുമായി ദുബായ് ആർടിഎ

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ എഐ സംവിധാനം 1,100-ലധികം ബസുകൾ തത്സമയം നിരീക്ഷിച്ച് സർവീസ് തീരുമാനങ്ങൾ ഒരു മിനിറ്റിനുള്ളിൽ എടുക്കാൻ സഹായിക്കുന്നു
Dubai RTA adopts AI to boost public transport efficiency

പൊതുഗതാഗത മാർഗങ്ങളിൽ തടസം നേരിട്ടാൽ, വേഗത്തിൽ ബസുകൾ മാറ്റി വിന്യസിക്കാം

Dubai RTA

Updated on

ദുബായ്: ദുബായിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ ആർടിഎ പുതിയ എഐ അധിഷ്ഠിത സാങ്കേതികവിദ്യ നടപ്പിലാക്കി. 1,100-ലധികം ബസുകളെ തത്സമയം നിരീക്ഷിക്കാൻ ഈ സംവിധാനം സഹായിക്കുന്നു.

ബസ് സർവീസുകളിലെ തീരുമാനങ്ങൾ എടുക്കുന്നതിനും ബസുകളെ അതത് റൂട്ടുകളിലേക്ക് വിന്യസിക്കുന്നതിനും മുൻപ് 30 മുതൽ 60 മിനിറ്റ് വരെ സമയമെടുത്തിരുന്ന സ്ഥാനത്ത്, പുതിയ സംവിധാനത്തിലൂടെ വെറും ഒരു മിനിറ്റിനുള്ളിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും.

മെട്രൊയിലോ മറ്റ് പൊതുഗതാഗത മാർഗങ്ങളിലോ തടസം നേരിട്ടാൽ, വേഗത്തിൽ ബസുകൾ മാറ്റി വിന്യസിക്കാനും ഇതിലൂടെ സാധിക്കും. തിരക്ക് കുറയ്ക്കാനും ബസ് സമയക്രമം കൂടുതൽ കൃത്യമാക്കാനും ഈ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനം സഹായിക്കും. ദുബായിലെ പൊതുഗതാഗതത്തെ കൂടുതൽ സ്മാർട്ടും വേഗതയുള്ളതുമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

logo
Metro Vaartha
www.metrovaartha.com