ഇന്ത്യയിൽ ഐഫോണിന് വില കുറച്ച് ആപ്പിൾ

നിലവിൽ 1,34,900 രൂപ വിലയുള്ള ഐഫോൺ 15 പ്രോ ഇനി മുതൽ 1,28,200 രൂപയ്ക്ക് ലഭിക്കും.
ഇന്ത്യയിൽ  ഐഫോണിന് വില കുറച്ച് ആപ്പിൾ
ഇന്ത്യയിൽ ഐഫോണിന് വില കുറച്ച് ആപ്പിൾ
Updated on

ഇന്ത്യയിൽ ഐഫോൺ 15 പ്രോയുടെ വില കുറച്ച് ആപ്പിൾ. സെപ്റ്റംബറിൽ പുതിയ മോഡലുകൾ ഇറങ്ങാനിരിക്കേയാണ് വിലയിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഐഫോൺ 16 പുറത്തിറങ്ങും മുൻപ് ഐഫോൺ 15ന് പരമാവധി പ്രചാരം നൽകുക എന്ന ലക്ഷ്യമായിരിക്കും വിലയിൽ മാറ്റം വരുത്താൻ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നും നിരീക്ഷകർ പറയുന്നു. ഐഫോൺ 15 പ്രോയ്ക്ക് 6700 രൂപയും പ്രോ മാക്സിന് 8200 രൂപയുമാണ് കുറയുന്നത്.

നിലവിൽ 1,34,900 രൂപ വിലയുള്ള ഐഫോൺ 15 പ്രോ ഇനി മുതൽ 1,28,200 രൂപയ്ക്ക് ലഭിക്കും. 1,59,900 രൂപയുടെ ഐഫോൺ പ്രോ മാക്സ് 1,51,700 രൂപയ്ക്കാണ് ലഭ്യമാകുക.

ഇതിനു പുറമേ ഐഫോൺ 15 പ്ലസ് മോഡലുകളുടെ വില 300 രൂപ വീതം കുറച്ചിട്ടുണ്ട്. 79,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 15 ന്‍റെ വില 70,600 രൂപയും 89,900 രൂപയ്ക്ക് ലഭിച്ചിരുന്ന 15 പ്ലസ് 89,600 രൂപയ്ക്കും ലഭിക്കും. ഐഫോൺ‌ 134ന്‍റെ വില 7810 രൂപ കുറഞ്ഞ് 52090 രൂപയും ഐഫോൺ 14ന്‍റെ വില 61790 ആയും കുറഞ്ഞിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com