I phone 16
ഐഫോൺ 16

ഐഫോൺ 16 ന് വില കുറയുമോ? തമിഴ്നാട്ടിൽ പ്രോ വേർഷനുകൾ നിർമിക്കും

തമിഴ്നാട്ടിലെ ശ്രീപെരുമ്പുദൂറിലെ ഫാക്റ്ററിയിൽ ആയിരക്കണക്കിന് ജോലിക്കാർക്ക് ഇതിനായി പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണ്
Published on

ഐ ഫോൺ 16 സീരീസിലെ പ്രീമിയം പ്രോ, പ്രോ മാക്സ് മോഡലുകൾ ഇന്ത്യയിൽ അസംബിൾ ചെയ്യാൻ ഒരുങ്ങി ആപ്പിൾ. ഫോക്സ്കോണുമായി സഹകരിച്ചാണ് അസംബ്ലിങ്. ഇതാദ്യമായാണ് ഇന്ത്യയിൽ ഐഫോൺ അസംബിൾ ചെയ്യുന്നത്. തമിഴ്നാട്ടിലെ ശ്രീപെരുമ്പുദൂറിലെ ഫാക്റ്ററിയിൽ ആയിരക്കണക്കിന് ജോലിക്കാർക്ക് ഇതിനായി പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഐഫോൺ 16 ലോഞ്ച് ചെയ്താൻ ഉടനെ വലിയ അളവിൽ അസംബ്ലിങ് പ്രോസസിങ് ആരംഭിക്കാനാണ് തീരുമാനം. ആപ്പിളിന്‍റെ ഇന്ത്യയിലെ പാർട്ണർമാരായ പെഗാട്രോൺസ് ഇന്ത്യ യൂണിറ്റ്, ടാറ്റ ഗ്രൂപ്പ് എന്നിവരും വൈകാതെ പ്രോ വേർഷനുകൾ നിർമിക്കും.

ഐഫോൺ 16 ലോഞ്ച് ചെയ്യുന്ന അതേ ദിവസം തന്നെ ഇന്ത്യയിൽ നിർമിക്കുന്നവയും വിൽപ്പനയ്ക്കെത്തും. സെപ്റ്റംബർ രണ്ടാം വാരത്തോടെ ഐഫോൺ 16 വിൽപ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷ.

logo
Metro Vaartha
www.metrovaartha.com