വലിയ വിമാനത്തോളമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കരികിലേക്ക്...

88 അടി വലുപ്പമുള്ള ഛിന്നഗ്രഹം മണിക്കൂറിൽ 16,500 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്.
വലിയ വിമാനത്തോളമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കരികിലേക്ക്...

ന്യൂഡൽഹി : ഒരു വലിയ വിമാനത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നു പോകുമെന്ന് സ്ഥിരീകരിച്ച് നാസ. ഞായറാഴ്ച ( ജൂൺ 23) രാത്രി11.39നുള്ളിൽ ഛിന്നഗ്രഹം ഭൂമിയ്ക്കരികിലെത്തുമെന്നാണ് കരുതുന്നത്. 88 അടി വലുപ്പമുള്ള ഛിന്നഗ്രഹം മണിക്കൂറിൽ 16,500 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. 202 കെഎൻ1 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം ഭൂമിയ്ക്കരികിലൂടെ കടന്നു പോകുമെന്നാണ് കരുതുന്നത്.

അപകടസാധ്യതകളും നാസ തള്ളിക്കളയുന്നുണ്ട്. സൗരയൂഥത്തിലെ ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തിനുള്ള മികച്ച അവസരമാണിതെന്ന് ഗവേഷകർ പറയുന്നു.

ഭൂമിയിൽ നിന്നും 5.6 മില്യൺ കിലോമീറ്റർ അകലെക്കൂടിയായിരിക്കും ഛിന്നഗ്രഹം കടന്നു പോകുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തേക്കാൾ ഏറെക്കൂടുതലാണ് ഇത്.

Trending

No stories found.

Latest News

No stories found.