ആക്സിയം 4 ദൗത്യം: തകരാറുകളെല്ലാം പരിഹരിച്ചു, ശുംഭാംശുവിന്‍റെ ബഹിരാകാശ യാത്ര ജൂൺ 19ന്

ദൗത്യം പൂർത്തിയായാൽ രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യൻ പൗരനാകും ശുംഭാംശു ശുക്ല.
 AXIOM-4 mission postponed to June 19

ആക്സിയം 4 ദൗത്യം: തകരാറുകളെല്ലാം പരിഹരിച്ചു, ശുംഭാംശുവിന്‍റെ ബഹിരാകാശ യാത്ര ജൂൺ 19ന്

photo Axiom Space

Updated on

ന്യൂയോർക്ക്: സാങ്കേതിക തകരാറുകൾ മൂലം പല തവണ മാറ്റി വച്ച ആക്സിയം 4 ദൗത്യം ജൂൺ 19ന് യാഥാർഥ്യമാകും. ഇസ്രൊയാണ് ഇക്കാര്യം പങ്കു വച്ചിരിക്കുന്നത്. എന്നാൽ നാസയോ യാത്ര സംഘടിപ്പിക്കുന്ന ആക്സിയം സ്പേസോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാജ്യാന്തര ബഹിരാകാശ നിലയിലെ മർദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് വിവരം. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര 5 തവണയാണ് റോക്കറ്റിലെ തകരാറുകൾ മൂലം നീട്ടിവച്ചത്.

ദൗത്യം പൂർത്തിയായാൽ രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യൻ പൗരനാകും ശുംഭാംശു ശുക്ല. രാജ്യാന്തര ബഹിരാകാശ നിലയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന വിശേഷണവും സ്വന്തമാകും. യുഎസിൽ നിന്നുള്ള പെറ്റി വിറ്റ്സൺ, പോളണ്ടിൽ നി്നനുള്ള സ്ലാവോസ് വിസ്ന‌ീവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ശുഭാംശുവിനൊപ്പമുള്ള മറ്റു യാത്രക്കാർ.

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് സ്പേസ്എക്സിന്‍റെ ഫാൽക്കണഅ് 9 ബ്ലോക്ക് 5 റോക്കറ്റാണ് ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയാണ് യാത്രയ്ക്ക് പിന്നിൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com