'ബീവർ സൂപ്പർമൂൺ'; ബുധനാഴ്ച ചന്ദ്രനെ ഏറ്റവും അടുത്തെത്തും, ഇന്ത്യയിലും കാണാം

നവംബർ 5ന് വൈകിട്ട് ഇന്ത്യൻ സമയം 6.50 മുതൽ ഇന്ത്യയിലും ഈ കാഴ്ച കാണാനാകും.
beaver supermonn on tuesday

'ബീവർ സൂപ്പർമൂൺ'; ബുധനാഴ്ച ചന്ദ്രനെ ഏറ്റവും അടുത്തെത്തും, ഇന്ത്യയിലും കാണാം

Updated on

നവംബറിൽ അതിമനോഹരമായൊരു ആകാശക്കാഴ്ചയ്ക്കു വേണ്ടി കാത്തിരിക്കുകയാണ് വാനനിരീക്ഷകർ. ചന്ദ്രനെ ഏറ്റവും അടുത്തും തെളിച്ചത്തിലും കാണാവുന്ന ബീവർ സൂപ്പർമൂണിന് ഇനി മണിക്കൂറുകൾ മാത്രം. നവംബർ 5ന് വൈകിട്ട് ഇന്ത്യൻ സമയം 6.50 മുതൽ ഇന്ത്യയിലും ഈ കാഴ്ച കാണാനാകും. ഏതാണ്ട് രണ്ട് രാത്രിയോളം ചന്ദ്രനെ പൂർണമായും തിളക്കമേറിയ രീതിയിലും കാണാനാകും.

അമെരിക്കക്കാരാണ് ഈ പ്രതിഭാസത്തിന് ബീവർ മൂൺ എന്ന പേര് നൽകിയത്. നവംബറിൽ ജീവജാലങ്ങൾ ശൈത്യകാലത്തിനു വേണ്ടിയുള്ള തയാറെടുപ്പിലായിരിക്കും. ബീവറുകൾ നദി തണുത്തുറയുന്നതിനു മുൻപേ തന്നെ അണ കെട്ടുകയും ഭക്ഷണം സൂക്ഷിക്കുകയും ചെയ്യുന്ന കാലം. പൂർണചന്ദ്രനെപ്പോലെ ബീവറുകൾ അത്യധികം ഉത്സാഹവാന്മാരും കഠിനാധ്വാനികളുമായി കാണപ്പെടുന്ന കാലം. അതിനാലാണ് നവംബറിൽ ഉണ്ടാകുന്ന പ്രതിഭാസത്തിന് ബീവറുകളെ പേര് നൽകിയിരിക്കുന്നത്. വെളിച്ചം കുറവുള്ള ഏതു പ്രദേശത്തു നിന്നും നഗ്നനേത്രങ്ങൾ കൊണ്ട് നിങ്ങൾക്ക് ബീവർ സൂപ്പർമൂണിന്‍റെ കാഴ്ച ഒപ്പിയെടുക്കാം.

പൗർണമി സാധാരണയായി മനുഷ്യർക്ക് ഊർജം പകരുന്ന ദിവസമായാണ് കണക്കാക്കുന്നത്. അതിന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിരവധി ആചാരങ്ങളും നടപ്പിലാകാറുണ്ട്. ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നതിനിടെ പെരിഗ്രീ എന്നറിയപ്പെടുന്ന ഏറ്റവും അടുത്തുള്ള പോയിന്‍റിൽ എത്തുന്ന സമയവും പൗർണമിയും ഒരുമിക്കുമ്പോഴാണ് സൂപ്പർമൂൺ സംഭവിക്കുന്നത്. ആ സമയത്ത് ഭൂമിയിൽ നിന്ന് വെറും 357000 കിലോമീറ്റർ ദൂരത്തിലായിരിക്കും ചന്ദ്രൻ. ഇനി 2026 ഡിസംബർ 24നാണ് ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന സൂപ്പർമൂൺ ഉണ്ടാകുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com